കിളിമാനൂർ: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പൊലീസ് പിടികൂടി. അറസ്റ്റിലായ 21കാരനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിക്കൽ കൊക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ അജീർ (21) ആണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസുകാരിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് വാട്ട്സ്ആപ്പിലും മറ്റും നിരന്തരം മെസേജ് അയക്കുക പതിവായിരുന്നത്രേ. മൊബൈൽ ഫോണിലെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയ സ്കൂൾ അധ്യാപകർ പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ യുവാവിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പെൺകുട്ടി അറിയിച്ചു. തുടർന്ന് സി.ഐ പി. ശ്രീജിത്തിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോണിൽനിന്ന് നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തി. എസ്.ഐ എം. സാഹിൽ, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ രാജീവ്, ഷമീർ, അജീസ്, വനിത സി.പി.ഒ അനുമോഹൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.