Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒമ്പതാം ക്ലാസുകാരിയെ...

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: 21കാരൻ റിമാൻഡിൽ

text_fields
bookmark_border
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: 21കാരൻ റിമാൻഡിൽ
cancel
കിളിമാനൂർ: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പൊലീസ് പിടികൂടി. അറസ്​റ്റിലായ 21കാരനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. പള്ളിക്കൽ കൊക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ അജീർ (21) ആണ് അറസ്​റ്റിലായത്. ഒമ്പതാം ക്ലാസുകാരിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് വാട്ട്സ്ആപ്പിലും മറ്റും നിരന്തരം മെസേജ്​ അയക്കുക പതിവായിരുന്നത്രേ. മൊബൈൽ ഫോണിലെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയ സ്കൂൾ അധ്യാപകർ പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ യുവാവിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന്​ പെൺകുട്ടി അറിയിച്ചു. തുടർന്ന് സി.ഐ പി. ശ്രീജിത്തി​ൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്​റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോണിൽനിന്ന്​ നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തി. എസ്.ഐ എം. സാഹിൽ, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ രാജീവ്, ഷമീർ, അജീസ്, വനിത സി.പി.ഒ അനുമോഹൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story