ലിറ്ററിന്​ 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കും

തിരുവനന്തപുരം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്​ ലിറ്ററിന്​ 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന്​ ​മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേന്ദ്ര വിഹിതം വർധിപ്പിക്കാൻ ആവശ്യമായ തുടർചർച്ച നടത്തുമെന്നും പി.പി. ചിത്തരഞ്​ജന്‍റെ ശ്രദ്ധക്ഷണിക്കലിന്​ മറുപടി നൽകി. കേരളത്തിന്‍റെ മണ്ണെണ്ണ വിഹിതം ഉയർത്താൻ യോജിച്ച പ്ര​ക്ഷോഭം ആവശ്യമാണ്​. കടുത്ത അവഗണനയാണ്​ ഇക്കാര്യത്തിൽ കേരളത്തോട്​ പുലർത്തുന്നത്​. മത്സ്യഫെഡിനെ മണ്ണെണ്ണ മൊത്ത വിതരണ ഏജൻസി നൽകാൻ അപേക്ഷ നൽകിയിട്ടും എണ്ണ കമ്പനികളും കേന്ദ്രവും ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല. യഥാർഥ ആവശ്യത്തി‍ൻെറ നാല്​ ശതമാനം മണ്ണെണ്ണ മാത്രമാണ്​ ഇപ്പോൾ കൂട്ടുന്നത്​. മണ്ണെണ്ണയുടെ സബ്​സിഡി വെട്ടിക്കുറച്ചതും പ്രതിസന്ധി സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.