Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:09 AM GMT Updated On
date_range 25 Feb 2022 12:09 AM GMTലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കും
text_fieldsbookmark_border
തിരുവനന്തപുരം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേന്ദ്ര വിഹിതം വർധിപ്പിക്കാൻ ആവശ്യമായ തുടർചർച്ച നടത്തുമെന്നും പി.പി. ചിത്തരഞ്ജന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. കേരളത്തിന്‍റെ മണ്ണെണ്ണ വിഹിതം ഉയർത്താൻ യോജിച്ച പ്രക്ഷോഭം ആവശ്യമാണ്. കടുത്ത അവഗണനയാണ് ഇക്കാര്യത്തിൽ കേരളത്തോട് പുലർത്തുന്നത്. മത്സ്യഫെഡിനെ മണ്ണെണ്ണ മൊത്ത വിതരണ ഏജൻസി നൽകാൻ അപേക്ഷ നൽകിയിട്ടും എണ്ണ കമ്പനികളും കേന്ദ്രവും ഇതുവരെ അനുകൂല തീരുമാനം എടുത്തിട്ടില്ല. യഥാർഥ ആവശ്യത്തിൻെറ നാല് ശതമാനം മണ്ണെണ്ണ മാത്രമാണ് ഇപ്പോൾ കൂട്ടുന്നത്. മണ്ണെണ്ണയുടെ സബ്സിഡി വെട്ടിക്കുറച്ചതും പ്രതിസന്ധി സൃഷ്ടിച്ചതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story