തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷയൊരുക്കുന്നതിനായി 100 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. രണ്ട് പ്രധാന കവാടങ്ങളിലുൾപ്പെടെ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും കാമറ പരിധിയിൽ ഉൾപ്പെടും. അനക്സ് ബ്ലോക്കിലെ എല്ലാ ഓഫിസുകളുടെയും പുറംഭാഗത്തെ കാഴ്ചകൾ കാമറ വഴി നിരീക്ഷിക്കാനാകും. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു.
അകലത്തിലുള്ള കാഴ്ചകൾ പോലും വ്യക്തതയോടെ നിരീക്ഷിക്കാൻ സാധിക്കുന്ന രണ്ട് 30 x ക്യാമറകളും 22 ബുള്ളറ്റ് കാമറകളും ഉൾപ്പെടെ 100 നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചത്. ആറ് മാസത്തെ സ്റ്റോറേജ് സംവിധാനമുണ്ട്. ഇതിന് 1.9 കോടി ചെലവ് വന്നു. ദൃശ്യങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കും.
സെക്രട്ടേറിയറ്റിലെ പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് വിഭാഗമാണ് കാമറകൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയത്. അഡീഷനൽ സെക്രട്ടറി പി. ഹണി, ഡെപ്യൂട്ടി സെക്രട്ടറി സന്തോഷ് ജേക്കബ് കെ, പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് വിഭാഗം അസി. എൻജിനീയർ ശ്രീല പി.എസ്, എൻജിനീയർ ബിന്ദു. പി, എൻജിനീയറിങ് അസിസ്റ്റന്റുമാരായ ജഗദീഷ് ചന്ദ് എസ്.എൽ, ഗിരീഷ് ജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.