തിരുവനന്തപുരം: കല്ലമ്പള്ളി എൽ.ഐ.സി യെിനിൽ കുടിവെള്ളം മുടങ്ങി 17 ദിവസമായിട്ടും പരിഹാരം അകലെ. നാൽപതിലേറെ കുടുംബങ്ങളാണ് വെള്ളമില്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നത്. ഗ്യാസ് പൈപ്പ് ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് ഈ ഭാഗത്ത് കുടിവെള്ള പൈപ്പ് തകരാറിലായിരുന്നു.
ജല വിതരണത്തിലുണ്ടായ തടസ്സം പ്രദേശവാസികൾ ജല അതോറിറ്റി അധികൃതരെ പലതവണ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ് വൈകീട്ടോടെ തകരാർ പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പും വെറുതെയായി. ചില വീടുകളിൽ കിണറുള്ളതിനാൽ വലിയ ബുദ്ധിമുട്ടില്ല. ഉയർന്ന പ്രദേശമായതിനാൽ കിണറുള്ള ഇടങ്ങളിൽ വെള്ളമില്ലാത്ത സ്ഥിതിയുമുണ്ട്.
മറ്റു വഴികളില്ലാത്തതിനാൽ അമിത വിലനൽകി വെള്ളം ടാങ്കറുകളിൽനിന്ന് വാങ്ങി ഉപയോഗിക്കുകയാണ് ചിലർ. പ്രാഥമിക ആവശ്യങ്ങൾക്കുപോലും കുടിവെള്ളം ലഭിക്കാത്ത സാഹചര്യമായിട്ടും പ്രദേശവാസികളുടെ പരാതികൾ ഗൗരവത്തോടെ കാണാൻ ജലഅതോറിറ്റിയിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ തയാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്. വിഷയം ജലവിഭവ മന്ത്രിയുടെയടക്കം ശ്രദ്ധയിൽകൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.