ബാലരാമപുരം: 25 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നം പിടികൂടി. എരുത്താവൂർ, ചപ്പാത്ത് സരള ഭവനിൽ സുരേഷ് കുമാറിനെയാണ് (54) പിടികൂടിയത്. ശനിയാഴ്ച എക്സൈസ് പരിശോധനയിലാണ് സുരേഷിെൻറ വീടിനോട് ചേർന്ന ഗോഡൗണിൽനിന്ന് 125 ചാക്കുകളിലായി 3500ലേറെ കിലോ പുകയില ഉൽപന്നം പിടികൂടിയത്.
തൃശൂർ സ്വദേശിയിൽനിന്ന് വാങ്ങുന്ന പുകയില ഉൽപന്നം നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലാണ് വിൽപന നടത്തുന്നത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ റ്റി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡും തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറ് ആൻറി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില പിടികൂടിയത്.
ആര്യനാട്: വ്യാജ ചാരായം നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന രണ്ടുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.100 ലിറ്റർ കോടയും നശിപ്പിച്ചു. ആര്യനാട് കൊക്കോട്ടേല ചെറിയാനത്തോട് കൊച്ചുകുട്ടൻ എന്ന ഗിരീഷ് 35, തൊണ്ടൻകുളം ശ്രീവത്സം വീട്ടിൽ ഷിബു 42 എന്നിവരെയാണ് ആര്യനാട് പൊലീസ് പിടികൂടിയത്.
ലോക്ഡൗൺ ഏർപ്പെടുത്തിയതോടെയാണ് ചാരായം വാറ്റി വിൽപന നടത്തിവന്നത്. റബർ തോട്ടത്തിൽ പാറക്കൂട്ടത്തിനിടയിൽ പ്രത്യേക സങ്കേതം ഒരുക്കിയായിരുന്നു വാറ്റ്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലെത്തത്തുമ്പോൾ കന്നാസുകളിലും കറുത്ത പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ അറകളിലും ശേഖരിച്ചിരുന്ന കോടയും വാറ്റുപകരണങ്ങൾ അടുപ്പിൽ വെക്കാനുമുള്ള തയാറെടുപ്പിലായിരുന്നു.
പിടിയിലായവർ മുമ്പും അബ്കാരി കേസുകളിലെ പ്രതികളാണ്. ഒരു ലിറ്ററിന് രണ്ടായിരം രൂപയാണ് ആവശ്യക്കാരിൽനിന്നും ഇവർ ഈടാക്കിയിരുന്നത്. ആര്യനാട് സി.െഎ മഹേഷ്കുമാർ, എസ്.െഎ ബി. രമേശൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.