373 നോൺ റെസിഡൻറ്​ ജൂനിയർ ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കാൻ ഉത്തരവ്

തിരുവനന്തപുരം: ഒന്നാം വർഷ പി.ജി പ്രവേശനം വൈകുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കാൻ 373 നോൺ റെസിഡൻറ്​ ജൂനിയർ ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവായി. പുതിയ ബാച്ച് എത്തുംവരെ പ്രതിമാസം 45,000 രൂപ വേതനം നൽകിയാണ് നിയമനം. തിരുവനന്തപുരം 50, കോഴിക്കോട് 72, തൃശൂർ 72, കോട്ടയം 75, ആലപ്പുഴ 61, എറണാകുളം ഏഴ്​, കണ്ണൂർ 36 എന്നിങ്ങനെയാണ് ജൂനിയർ ഡോക്ടർമാരെ നിയമിക്കുന്നത്. പി.ജി പ്രവേശനം വൈകുന്നതിനാൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പി.ജി ഡോക്ടർമാർ സമരത്തിലാണ്. ചൊവ്വാഴ്ച രാത്രി പി.ജി അസോസിയേഷൻ പ്രതിനിധികളുമായി മന്ത്രി വീണ ജോർജ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.