തിരുവനന്തപുരം: കേരള വനിത കമീഷന് വെള്ളയമ്പലം ജവഹര്‍ ബാലഭവനില്‍ രണ്ട് ദിവസമായി നടത്തിയ സിറ്റിങ്ങില്‍ 70 പരാതികളില്‍ തീര്‍പ്പായി. 19 പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. ഒരു പരാതിയില്‍ കക്ഷികളെ കൗണ്‍സലിങ്ങിന് നിര്‍ദേശിച്ചു. തെൻറ സമ്മതമില്ലാതെ കുട്ടിയെ ദത്ത് നല്‍കിയെന്ന അനുപമയുടെ പരാതിയില്‍, പരാതിക്കാരിയുടെ വിദ്യാഭ്യാസ, തിരിച്ചറിയല്‍ രേഖകള്‍ തിരഞ്ഞിട്ട് കിട്ടിയില്ലെന്ന് അവരുടെ രക്ഷാകര്ത്താക്കള് കമീഷന് മുമ്പാകെ ബോധിപ്പിച്ചു. ഇൗ രേഖകള്‍ രക്ഷാകർത്താക്കൾ തരുന്നില്ലെന്ന പരാതിയെതുടർന്ന്, ഹാജരാക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കമീഷന് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.
പരാതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, കേരള ശിശുക്ഷേമ സമിതി എന്നിവയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. പ്രസ്തുത റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുന്നതിന് കമീഷന് കഴിഞ്ഞ ദിവസം വീണ്ടും കത്ത് അയച്ചു. കമീഷന് അധ്യക്ഷ പി. സതീദേവി, അംഗങ്ങളായ എം.എസ്. താര, ഇ.എം. രാധ, ഷിജി ശിവജി, ഷാഹിദാ കമാല്‍, ഡയറക്ടര്‍ ഷാജി സുഗുണന്, ലോ ഓഫിസര്‍ പി. ഗിരിജ എന്നിവര്‍ രണ്ട് ദിവസമായി നടന്ന അദാലത്തുകളിലായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.