തിരുവനന്തപുരം: ദൂര്ദര്ശന് കേന്ദ്രത്തിൽ വനിതകളുടെ ശുചിമുറിയില്‍നിന്ന് ഒളികാമറ കണ്ടെത്തി. എന്നാൽ കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടും പൊലീസിൽ പരാതി നൽകുന്നതിലുൾപ്പെടെ ദൂരദർശൻ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ആക്ഷേപം.
പക്ഷേ, ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് ദൂരദർശൻ കേന്ദ്രം അധികൃതർ വിശദീകരിച്ചു. ഒളികാമറ സ്ഥാപിച്ചിരുന്നില്ലെന്നും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചോയെന്ന സംശയമാണുള്ളതെന്നുമാണ് വിശദീകരണം. എന്നാൽ വനിതകളുടെ ശുചിമുറിക്ക് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ട താൽക്കാലിക ജീവനക്കാരെൻറ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ പരിശോധിക്കാനോ വിശദീകരണം തേടാനോ അധികൃതർ തയാറായില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. ഇയാളെ തൽക്കാലം ജോലിയിൽനിന്ന് മാറ്റിനിർത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഞായറാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ ബുധനാഴ്ച വൈകുന്നേരം മാത്രമാണ് ദൂരദർശൻ കേന്ദ്രം അധികൃതർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വനിത ജീവനക്കാരി ശുചിമുറയിൽ നിൽക്കവെ പുറത്തുനിന്ന് കാമറ ഫ്ലാഷ് മിന്നുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് പുറത്തേക്ക് നോക്കുേമ്പാൾ ഒരാൾ ഒാടി രക്ഷപ്പെടുന്നത് കണ്ടു. ജീവനക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ചതിനെ തുടർന്നാണ് സംശയം തോന്നിയ താൽക്കാലിക ജീവനക്കാരനെ തിരിച്ചറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.