തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപം മധ്യവയസ്കൻ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മരിയാപുരം സ്വദേശിയായ 56 കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സെക്രട്ടേറിയറ്റിന് മുന്നിലൂടെ നടക്കുകയായിരുന്ന ഇയാൾ കൈയില്‍ കരുതിയ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഞരമ്പ് മുറിക്കുകയായിരുന്നു. തുടർന്ന് ഇയാൾ നടപ്പാതയിലേക്ക് വീണു. ഇത് ശ്രദ്ധയിൽപെട്ടവർ സമീപത്തുള്ള പൊലീസുകാരെ വിവരം അറിയിച്ചു. പൊലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയിൽ ആരോഗ്യനില ഗുരുതരമല്ലെന്ന് കണ്ടെത്തിയതോടെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും കേൻറാൺമെൻറ് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.