തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിന് സമീപം റോഡില്‍ ഡ്രെയിനേജ് പൈപ്പിടുന്നതിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയില്‍പെട്ട അസം സ്വദേശിയായ തൊഴിലാളിയെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുന്നു
തിരുവനന്തപുരം: സ്വീവറേജ് ലൈനിടുന്ന ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്. അസം സ്വദേശി ജോൺസണിനാണ് (36) ഗുരുതര പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈള്ളിയാഴ്ച വൈകീട്ട് നാലോടെ തമ്പാനൂർ എസ്.എസ് കോവിൽ റോഡിന് സമീപത്തായിരുന്നു അപകടം.
സ്വീവറേജ് ലൈനിനായി കുഴിയെടുക്കുമ്പോൾ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് ജോണിന്റെ പുറത്തേക്ക് വീഴുകയായിരുന്നു. ചെങ്കൽച്ചൂളയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് അരമണിക്കൂറോളം പരിശ്രമിച്ച് ശരീരം പകുതി മണ്ണിനടിയിലായ ജോണിനെ പുറത്തെത്തിച്ചത്. വാരിയെല്ലുകൾ ഒടിയുകയും ശരീരമാകെ പരിക്കേൽക്കുകയും ചെയ്ത ജോണിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.