തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും സ്വര്‍ണാഭരണങ്ങളും പണവും കവരുകയും ചെയ്ത കേസില്‍ ഒരാളെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചു എന്ന സച്ചിനാണ് (23) പിടിയിലായത്. മറ്റ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. ഹണിട്രാപ്പില്‍ യുവാവിനെ പെടുത്തുകയായിരുന്നെന്ന് സംശയമുണ്ട്.
സംഭവത്തെപ്പറ്റി െപാലീസ് പറയുന്നതിങ്ങനെ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനാണ് നെടുമങ്ങാട് സ്വദേശിയായ യുവാവ് ആറ്റുകാല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് നിരന്തരം ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു. കാറില്‍ ആറ്റുകാലെത്തിയ യുവാവിനെ സച്ചിന് അടക്കമുള്ള അഞ്ചംഗസംഘം മര്‍ദിക്കുകയും ഐരാണിമുട്ടം ഹോമിയോ കോളജിന് സമീപത്തെ ഗ്രൗണ്ടിലെത്തിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ മോതിരവും 16,000 രൂപയും വാഹനത്തിെൻറ രേഖകളും തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തെപ്പറ്റി പരാതിപ്പെട്ടാല്‍ ചാറ്റ് പുറത്തുവിടുമെന്ന് ഭീക്ഷണിപ്പെടുത്തി. വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടത്.
ഫോര്‍ട്ട് അസിസ്റ്റൻറ് കമീഷണര്‍ എസ്. ഷാജിയുടെ നിര്‍ദേശാനുസരണം ഫോര്‍ട്ട് സി.ഐ ജെ. രാകേഷ്, എസ്.ഐമാരായ സജു എബ്രഹാം, ദിനേശ്, സി.പി.ഒമാരായ സാബു, പ്രബല്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.