റോ​ജ​ർ

ഉപരിപഠനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

തിരുവനന്തപുരം: വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളിൽ ഉപരിപഠനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. പാപ്പനംകോട് സത്യൻ നഗർ ഇൻഡസ്ട്രിയൽഎസ്റ്റേറ്റിൽ റോജറിനെയാണ് (40) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

ആൽഫാ മേരി എജുക്കേഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽവിദേശ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിലേക്ക് അഡ്മിഷൻ വാഗ്ദാനം ചെയ്താണ് ഇയാൾ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയത്. വൻ തുകകൾ

അഡ്വാൻസായി വാങ്ങിയ ശേഷം അഡ്മിഷൻ ശരിയാക്കി നൽകാതെയും പണം തിരികെ നൽകാതായതിനെയും തുടർന്ന് ലഭിച്ച പരാതിയിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പ്രതിയെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ഹരിയാനയിലെ ഗുഡ്ഗാവിൽനിന്ന് അന്വേഷണ സംഘം അറസ്റ്റ്ചെയ്യുകയായിരുന്നു.

പേരൂർക്കട എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാം, എസ്.ഐമാരായ രാകേഷ്, അനീസ, എ.എസ്.ഐ രാം കുമാർ, എസ്.സി.പി.ഒ ഷംനാദ്, നൗഫൽ, മനോജ്, ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Accused of fraud of lakhs by promising higher studies arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.