കഴക്കൂട്ടം: അർബുദത്തോട് പൊരുതി കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയ സിനിമ സീരിയൽ നടി ശരണ്യ ശശിയുടെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ രാവിലെ ഭാരത് ഭവനിലെ പൊതുദർശനത്തിന് ശേഷമാണ് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചത്.
പൊതുദർശനത്തിന് കൊണ്ടുപോകാനായി മൃതദേഹം വീട്ടിൽനിന്ന് എടുക്കുമ്പോൾ ശരണ്യയുടെ മാതാവ് ഗീതയുടെ നിലവിളി ഹൃദയഭേദകമായിരുന്നു. ശരണ്യക്ക് പ്രിയപ്പെട്ട സീമ ജി. നായരും അന്ത്യചുംബനം നൽകി. തുടർന്ന് 10ഓടെ ഭാരത് ഭവനിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ കലാസാംസ്കാരിക രംഗത്തെ നിരവധിപേർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
ഭാരത് ഭവനിൽനിന്ന് ഉച്ചക്ക് 12ഓടെയാണ് തൈക്കാട് ശാന്തികവാടത്തിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തിയത്. സഹോദരൻ ശരൺജിത്ത് അന്ത്യകർമങ്ങൾ നടത്തി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു പൊതുദര്‍ശനവും സംസ്കാര ചടങ്ങുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.