അമ്പലത്തറ: മത്സ്യങ്ങളില്‍ അമിതമായ രീതിയില്‍ രാസവസ്തുകള്‍ ഉപയോഗിച്ചുള്ള വില്പന വീണ്ടും വ്യാപകമായി. നഗരസഭയുടെയും ആരോഗ്യവകുപ്പിെൻറയും പരിശോധനകള്‍ പ്രഹസനമായതോടെയാണ് വില്പന പൊടിപൊടിക്കുന്നത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകാര് മുതല്‍ ചെറുകിട കച്ചവടക്കാര്‍വരെ മത്സ്യത്തില്‍ രാസവസ്തുക്കൾ അടങ്ങിയ ഐസ് ചേര്‍ക്കുന്നു. ഇതിന് മുകളില്‍ മത്സ്യം പച്ചയാെണന്ന് ഉപഭോക്താവിനെ വിശ്വസിപ്പിക്കാനായി കടല്‍മണ്ണ് വിതറിയാണ് വില്പന. വില്പനക്ക് വെക്കുന്ന മത്സ്യങ്ങളുടെ മുകളില്‍ മണ്ണ് വിതറാന്‍ പാടിെല്ലന്ന് സര്‍ക്കാര്‍ നിർദേശമുണ്ടെങ്കിലും ഇത് കച്ചവടക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല.
കുറഞ്ഞ വിലക്ക് കടപ്പുറങ്ങളില്‍നിന്ന് കിട്ടുന്ന മത്സ്യം മൊത്തമായി എടുത്തശേഷം ഗോഡൗണുകളില്‍ എത്തിച്ച് മനുഷ്യശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് ദിവസങ്ങളോളം െവച്ചശേഷമാണ് വീണ്ടും വിപണിയില്‍ എത്തിക്കുന്നത്. മണ്ഡലകാലമായതിനാല്‍ മത്സ്യത്തിന് ആവശ്യക്കാര്‍ കുറവാെണന്ന് കണ്ടതോടെയാണ് രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യം ഫ്രീസറുകളിലേക്ക് മാറ്റുന്നത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് വിപണിയില്‍ എത്തുന്നത്. ഇതിന് പുറമെ ഇതര സംസ്ഥാനങ്ങളില്‍ ഉള്‍ക്കടലുകളില്‍നിന്ന് പിടികൂടുന്ന മത്സ്യങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് തീരത്തെത്തുന്നത്. ബോട്ടുകളില്‍ ദിവസങ്ങളോളം കിടക്കേണ്ട വരുന്ന മത്സ്യങ്ങള്‍ ചീയാതിരിക്കാന്‍ പലതരത്തിലുള്ള രാസവസ്തുകള്‍ ചേര്‍ത്ത ഐസുകള്‍ പൊടിച്ചു മത്സ്യങ്ങളില്‍ ചേര്‍ക്കും. പിന്നീട് തീരത്ത് എത്തിക്കുന്ന വലിയ മത്സ്യങ്ങളില്‍ വീണ്ടും മാരകമായരീതിയില് രാസവസ്തുകള്‍ ചേര്‍ത്ത് സൂക്ഷിച്ചശേഷം മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഇത് പുറത്തെടുത്ത് മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും നടത്തിയ പരിശോധനകളില്‍ ഇത്തരത്തില്‍ കൊണ്ടുവന്ന ടണ്‍കണക്കിന് മത്സ്യമാണ് മാസങ്ങള്‍ക്ക് മുമ്പ് പിടികൂടി നശിപ്പിച്ചിരുന്നു.
തുടര്‍ന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും മാര്‍ക്കറ്റുകളിലും മിന്നല്‍ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ കൂടുതല്‍ അളവില്‍ മത്സങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് മത്സ്യവിതരണ ലോബികള്‍ കുറച്ചിരുന്നു. എന്നാല്‍, പരിശോധനകള്‍ കുറഞ്ഞതോടെ ഇത്തരം സംഘങ്ങള്‍ സജീവമായി.
തമിഴ്നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍, കര്‍ണാടകയിലെ മംഗലാപുരം, ആന്ധ്ര തുടങ്ങിയ ഹാര്ബറുകളുകളില്നിന്നാണ് ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യങ്ങള്‍ തലസ്ഥാനത്ത് എത്തുന്നത്. ഇവിടെനിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്താനായി ദിവസങ്ങള്‍ വേണ്ടിവരുന്നതിനാല്‍ പിടിക്കുന്ന മത്സ്യങ്ങളില്‍ ഐസുകള്‍ക്കൊപ്പം കൂടുതല്‍ രാസവസ്തുകള്കൂടി ചേര്‍ത്താണ് മത്സ്യങ്ങള്‍ പെട്ടിയിലാക്കുന്നത്.
പിന്നീട് മൊത്തവിതരണ കേന്ദ്രങ്ങളിലും അവിടെനിന്ന് ചില്ലറ വില്പനകേന്ദ്രങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളിലേക്ക് വീണ്ടും കച്ചവടക്കാര്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന ഐസ് ഇടുന്നതോടെ ഇവ കൂടുതല്‍ വിഷമയമായി മാറുകയാണ്. എന്നാല്‍, കടലില്‍ വന്മത്സ്യവേട്ട നടത്തുന്ന വിദേശ ട്രോളിങ് ബോട്ടുകള്‍ എല്ലാ സന്നാഹങ്ങളുമായി മത്സ്യങ്ങളെ പിടികൂടി കടലില്‍െവച്ചുതന്നെ ഫ്രീസിങ് നടത്തി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.