Representational Image

തലസ്ഥാനത്തുനിന്ന് കൂടുതൽ ആഭ്യന്തര സർവിസുകളുമായി എയർ ഇന്ത്യ

വ​ലി​യ​തു​റ: ത​ല​സ്ഥാ​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്. ബം​ഗ​ളൂ​രു, ക​ണ്ണൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടും മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ബം​ഗ​ളൂ​രു വ​ഴി​യു​മാ​ണ് പു​തി​യ സ​ർ​വി​സു​ക​ൾ. ബം​ഗ​ളൂ​രു​വി​ലേ​ക്കു ദി​വ​സേ​ന ര​ണ്ട്​ സ​ർ​വി​സു​ക​ളാ​ണ് ന​ട​ത്തു​ക. രാ​വി​ലെ 07.20ന് ​എ​ത്തി 7.50നും ​രാ​ത്രി 11.25ന് ​എ​ത്തി 11.55നും ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടും. ക​ണ്ണൂ​രി​ലേ​ക്ക് ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ്. രാ​വി​ലെ ഏ​ഴി​ന്​ എ​ത്തി 7.20ന് ​പു​റ​പ്പെ​ടും.

ചെ​ന്നൈ​യി​ലേ​ക്ക് ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ​ർ​വി​സ്. പു​ല​ർ​ച്ച 01.55ന് ​എ​ത്തി രാ​ത്രി 11.55ന് ​പു​റ​പ്പെ​ടും. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് സ​ർ​വി​സ് രാ​ത്രി 8.15ന് ​പു​റ​പ്പെ​ട്ടു ബം​ഗ​ളൂ​രു വ​ഴി 11.25ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. എ​ല്ലാ സ​ർ​വി​സു​ക​ളും ചാ​ക്ക​യി​ലെ രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ലി​ൽ​നി​ന്നാ​യി​രി​ക്കും ന​ട​ത്തു​ക.

Tags:    
News Summary - Air India with more domestic services from the capital city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.