‘അലിഫ്’ അറബിക് ടാലന്റ് പരീഷയും ഭാഷാ സമ്മേളനവും

തിരുവനന്തപുരം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ അലിഫ് വിങ്​ നടത്തുന്ന അറബിക് ടാലൻറ് പരീക്ഷയുടെ തിരുവനന്തപുരം ജില്ലാ തല മത്സരവും ഭാഷാ സമര അനുസ്മരണ സമ്മേളനവും തമ്പാനൂർ എസ്.എം.വി. എച്ച്.എസ്. എസ്സിൽ നടന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാരിസ് കരമന സംഗമം ഉദ്ഘാടനം ചെയ്തു.


കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി ടി.സി. അബ്ദുൾ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.എ . റഷീദ് മദനി , കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി മുജീബ് റഹ് മാൻ , അലിഫ് കൺവീനർ അൻസാറുദ്ദീൻ സ്വലാഹി , അനീസ് ശ്രീകാര്യം, സലീം മൗലവി, മുഹമ്മദ്‌ , ഷജ്ലുദ്ദീൻ , ത്വഹിറ, നാസർ കണിയാപുരം, നിഷാദ്, ഹാസിലുദീൻ, സുലൈഖ, സജിന, യാസർ അരാഫത്, അബ്ദുൾ കരീം വർക്കല തുടങ്ങിയവർ സംസാരിച്ചു.

എൽ.പി. , യു.പി. , എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗങ്ങളിൽ വിവിധ സബ്ജില്ലകളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കുട്ടികൾ യഥാക്രമം: എൽ.പി വിഭാഗത്തിൽ അഹ്സാന എൻ , ജി.യു.പി.എസ് കോലിയക്കോട്, (കണിയാപുരം സബ് ജില്ല )ഇനാൻ റഹ്മാൻ , ജി.എം.ജി.എച്ച്.എസ്.എസ് പട്ടം(തിരു. നോർത്ത് സബ്ജില്ല) ആലിയ ഫഹദ്, ജി.എച്ച്.എസ് അവനഞ്ചേരി, (ആറ്റിങ്ങൽ സബ് ജില്ല) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.യു.പി. വിഭാഗത്തിൽ അജ്സൽ എസ്, ജി.എച്ച്.എസ്.എസ് ബാലരാമപുരം , (ബാലരാമപുരം സബ് ജില്ല)മുഹമ്മദ് ആദിൽ എസ് , കെ ടി സി ടി എച്ച് എസ് എസ് കടുവായിൽ,(കിളിമാനൂർ സബ്ജില്ല)

മുഹമ്മദ് റിസാൻ എൻ, ഗവൺമെൻറ് യുപിഎസ് പൂവച്ചൽ, (കാട്ടാക്കട സബ് ജില്ല) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി

എച്ച്.എസ് വിഭാഗത്തിൽ ഷഹനാസ് നിസാമുദ്ദീൻ, ജി.എച്ച്.എസ്.എസ് കഴക്കൂട്ടം , (കണിയാപുരം സബ് ജില്ല) മുഹമ്മദ് സുഫിയാൻ, ജിഎച്ച്എസ്എസ് അഴൂർ , (ആറ്റിങ്ങൽ സബ്ജില്ല)ആമിന ജെ എൽ, ജി എച്ച് എസ് എസ് നാവായിക്കുളം, (കിളിമാനൂർ സബ്ജില്ല)

എച്ച്.എസ്.എസ് വിഭാഗത്തിൽ

അദിൻ ഫിദ എ എച്ച് , എം ജി എച്ച് എസ് എസ് കണിയാപുരം (കണിയാപുരം സബ് ജില്ല )ഉവൈസ് അഹമ്മദ് എസ് , ജിഎച്ച്എസ്എസ് നാവായിക്കുളം, (കിളിമാനൂർ സബ് ജില്ല)

മുഹമ്മദ് ആരിഫ് എസ് , (കിളിമാനൂർ സബ് ജില്ല) എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.

യു.പി. എച്ച് .എസ് , എച്ച്.എസ്.എസ് തലങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവർ ജൂലൈ 30 ന് കോഴിക്കോട് വടകരയിൽ വച്ച് നടക്കുന്ന സംസഥാന തലത്തിൽ പങ്കെടുക്കും.

News Summary - alif wing talent exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.