ചിറയിൻകീഴ്: തീരദേശപാതയിലെ അപകടക്കുഴിയടച്ച് ഒരു കൂട്ടം യുവാക്കൾ. പെരുമാതുറ മുതലപ്പൊഴിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടകരമായി കുഴികൾ രൂപപ്പെട്ടിരുന്നത്. ഇതിനെത്തുടർന്ന് അജ്മീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിലെ ഒരു കൂട്ടം യുവാക്കൾ മുന്നിട്ടിറങ്ങി. നബിദിനത്തിൽ ക്ലബ് നടത്തുന്ന പരിപാടികൾക്കായി നീക്കിവെച്ച തുകയെടുത്ത് കുഴികൾ കോൺക്രീറ്റ് ചെയ്തടക്കുകയായിരുന്നു. ഏറെ തിരക്കുള്ള റോഡിൽ മാസങ്ങളായി രൂപപ്പെട്ട വലിയ കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേൽക്കുന്നത് പതിവാണ്. മഴവെള്ളം കെട്ടിനിന്ന് കുഴികളിൽ ശ്രദ്ധയിൽപെടാതെ വാഹനങ്ങൾ വീണ് തകരുന്നത് നിത്യസംഭവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.