തിരുവനന്തപുരം: ഡിജിറ്റല്‍ ഒപ്പ് നല്കാന് കഴിയാത്തതിനാല്‍ ദിവസങ്ങളായി നിലച്ച ഇ ഗഹാന് രജിസ്ട്രേഷന് ബദല്‍ സംവിധാനമേര്‍പ്പെടുത്താന്‍ രജിസ്ട്രേഷന് മന്ത്രിയുടെ ഇടപെടല്‍. സാങ്കേതിക തകരാര്‍ കാരണം ദിവസങ്ങളായി ഗഹാന് രജിസ്ട്രേഷന് നിലച്ചത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
തുടര്‍ന്ന്, അടിയന്തരമായി പകരം സംവിധാനമേര്‍പ്പെടുത്താന്‍ മന്ത്രി വി.എൻ. വാസന് വകുപ്പിന് നിർദേശം നല്‍കുകയായിരുന്നു.സബ് രജിസ്ട്രാർ ഒാഫിസുകളില്‍ ഓണ്‍ലൈനായി ലഭിക്കുന്ന ഇ-ഗഹാന് ഡൗണ്‍ലോഡ് ചെയ്ത് പ്രിെൻറടുത്ത് സബ് രജിസ്ട്രാര്‍ ഒപ്പും ഓഫിസ് മുദ്രയും പതിച്ച് വായ്പയെടുക്കുന്നവര്‍ക്ക് നല്‍കാനാണ് നിർദേശം.ഡിജിറ്റല്‍ സിഗ്നേച്ചര്‍ പുനഃസ്ഥാപിക്കുമ്പോള്‍ താല്‍ക്കാലിക സംവിധാനം അവസാനിപ്പിക്കാനും രജിസ്ട്രേഷൻ വകുപ്പ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.
എന്‍.ഐ.സിക്ക് തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ബദൽ സംവിധാനം. ഭൂമി ഈടുവെച്ച് സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നവരും വായ്പ തീർത്തവർ ബാധ്യത തീര്‍ക്കാനാകാതെയും ഒരാഴ്ചയിലേറെയായി ബുദ്ധിമുട്ടുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് വായ്പയെടുക്കുന്നവർ സബ് രജിസ്ട്രാർ ഒാഫിസിൽ പോകാതെ ബാങ്കില്‍നിന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇ-ഗഹാൻ (പണയവായ്പ രജിസ്ട്രേഷൻ) ആരംഭിച്ചത്. ഇ ഗഹാന് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായെങ്കിലും പണയ വിവരങ്ങള്‍ ഓണ്‍ലൈന്‍ ബാധ്യത സര്‍ട്ടിഫിക്കറ്റുകളില്‍ ലഭിക്കാനിടയില്ല. രജിസ്ട്രേഷൻ വകുപ്പിലെ പേപ്പർ രഹിത വിപ്ലവത്തിന് ഇതോടെ ആദ്യ ചുവടു പിഴച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.