തിരുവനന്തപുരം: മാലിന്യക്കൂമ്പാരംമൂലം ഒഴുക്കുനിലച്ച ആമയിഴഞ്ചാൻ തോട്ടിൽ നഗരസഭയുടെ ശുചീകരണമാരംഭിച്ചു. ഉപ്പിടാംമൂട് പാലത്തിന് സമീപമുള്ള ഭാഗത്ത് ടൺ കണക്കിന് മാലിന്യമാണ് കൂമ്പാരമായി കിടന്നത്. ഇവിടെ കഴിഞ്ഞ ദിവസം വൃത്തിയാക്കാൻ നിർദേശം നൽകിയിരുന്നു. മേയർ ആര്യ രാജേന്ദ്രൻ സ്ഥലത്ത് നേരിട്ടെത്തി വിലയിരുത്തി. വൃത്തിയായ തോടിന്റെ ചിത്രങ്ങൾ കാണണോയെന്ന് മേയർ പിന്നീട് ഫേസ്ബുക്കിൽ ചോദിച്ചു. മാലിന്യക്കൂമ്പാരത്തിന്റെ ചിത്രവും അത് വൃത്തിയാക്കുന്നതുമായ ചിത്രങ്ങൾ അവർ പങ്കുവെച്ചിട്ടുണ്ട്.
അതിതീവ്ര മഴ പെയ്തതോടെ തോട് കവിഞ്ഞൊഴുകി പരിസരപ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത രീതിയിൽ മാലിന്യം ഒഴുകിയെത്തിയ നിലയിലായിരുന്നു ഇവിടം. തോട് ഇറിഗേഷൻ വകുപ്പിന് കീഴിലാണെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വൃത്തിയാക്കൽ ദൗത്യം ഏറ്റെടുത്തതെന്ന് അവർ പറഞ്ഞു. തോട് പൂർണമായും വൃത്തിയാകുന്നതുവരെ ദൗത്യം തുടരുമെന്നും മേയർ പറഞ്ഞു. തോടും നഗരവും ശുചീകരിക്കുന്ന കണ്ടിജന്റ് ജീവനക്കാരെ സ്ഥലംമാറ്റാൻ ഉത്തരവിട്ട കാര്യം പലരും മേയറുടെ കുറിപ്പിന് താഴെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.