തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ മയക്കുമരുന്ന് ലഹരിയിൽ മർദിച്ച് കൊലപ്പെടുത്തിയ കേസിെൻറ തുടരന്വേഷണ റിപ്പോർട്ട് 10 മാസം കഴിഞ്ഞിട്ടും സമർപ്പിക്കാതെ അന്വേഷണ സംഘം. ഇൗവർഷം ഫെബ്രുവരി എട്ടിനായിരുന്നു തുടരന്വേഷണത്തിന് കോടതി ഉത്തരവ് നൽകിയത്.
ഇതു കാരണം കേസ് കഴിഞ്ഞ ഒരു വർഷമായി വിചാരണ നടപടികൾ വൈകുകയാണ്. ഈ മാസം അവസാനം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി അന്വേഷണ സംഘത്തോട് നിർദേശിച്ചു. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ. ബാബുവിേൻറതാണ് ഉത്തരവ്. കൊലപാതകം നടന്ന് രണ്ടു മാസത്തിൽ അന്വേഷണ സംഘം കേസിെൻറ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനുശേഷം കോടതി വിചാരണ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് അന്വേഷണം അവസാനിച്ച ശേഷം ലഭിച്ച ചില സുപ്രധാന രേഖകൾ കുറ്റപത്രത്തിൽ രേഖപ്പെടുത്താൻ ഉണ്ടെന്ന കാരണത്താൽ അന്നത്തെ ജില്ല ഗവ. പ്ലീഡർ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി നേരിട്ട് വിളിച്ചു വരുത്തി കുറ്റപത്രത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് കുറ്റപത്രം മടക്കി നൽകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പ്രതാപൻ അപേക്ഷ കോടതിയിൽ സമർപ്പിച്ചത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 364, 120 (ബി ), 201 എന്നീ വകുപ്പുകൾക്കു കൂടാതെ 3,(1 ),(v) & 3,(2),(v),(എ ) എന്നീ ആദ്യം സമർപ്പിച്ച കുറ്റപത്രത്തിലെ വകുപ്പുകൾ പ്രകാരം കുറ്റംചുമത്തി പ്രതികൾക്കെതിരെ വിചാരണ ആരംഭിക്കാൻ തീരുമാനിച്ച കേസാണ് അന്ന് നിർത്തിെവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.