തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ നേതൃത്വത്തിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന വധശ്രമകേസിൽ അക്രമത്തിന് ഉപയോഗിച്ച ഓംപ്രകാശിന്റെ കാർ പൊലീസ് കണ്ടെത്തി. ഓംപ്രകാശിന്റെ കവടിയാറിലെ ഫ്ലാറ്റിന് സമീപത്തുനിന്നാണ് വാഹനം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് ഇബ്രാഹിം റാവുത്തർ, സഹായി സൽമാൻ എന്നിവർ പിടിയിലായിരുന്നു.
സംഭവത്തിൽ ഓംപ്രകാശ് ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പിടിയിലായവരെ തലസ്ഥാനത്തെത്തിച്ചു. പേട്ട സി.ഐ റിയാസ് രാജയുടെ നേതൃത്വത്തിൽ പിടിയിലായ പ്രതികളെ ആക്രമണം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. മറ്റ് ആറ് പ്രതികൾ ഒളിവിലാണ്. പാറ്റൂരിൽവെച്ച് കൺസ്ട്രക്ഷൻ ഉടമ നിഥിൽ ഉൾപ്പെടെ നാലുപേരെ എട്ടുപേർ ചേർന്ന് ആക്രമിച്ചെന്നാണ് കേസ്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.