ഓയൂർ: ഓടനാവട്ടം ചെപ്ര പുതിയിടത്ത് സി.പി.എം പ്രവർത്തകർക്കുനേരെ ആക്രമണം. സി.പി.എം പ്രവർത്തകരായ അമൽ, സുനിൽ, അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ക്രിസ്മസ് ദിനത്തിൽ രാത്രി 8.45 ഓടെയായിരുന്നു സംഭവം. ബി.ജെ.പിപ്രവർത്തകരായ അനീഷ്, സുമേഷ്, സജിമോൻ, ബി.ജെ.പി മുൻ വാർഡ് മെംബർ രഞ്ജിത്ത് എന്നിവരും കണ്ടാലറിയുന്ന രണ്ടാളടക്കം ആറ് പേർക്കെതിരെ പൊലീസ് േകസെടുത്തു.
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വാക്തർക്കം ഉണ്ടാവുകയും അടിയിൽ കലാശിക്കുകയുമായിരുന്നു. ഡിസംബർ 17ന് ചെപ്ര എൽ.ഡി.എഫ് സ്ഥാനാർഥി സുമ സരേഷ് പരാജയപ്പെട്ടതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ അവരുടെ വീടിന് മുന്നിൽ അമിട്ട് പൊട്ടിക്കുകയും സ്ഥാനാർഥിയായ സുമയെ മർദിക്കുകയും ചെയ്തിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് തുറവൂർ ചെപ്ര സ്വദേശി രതീഷിനെ (27) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിെൻറ തുടർച്ചയാണ് കഴിഞ്ഞദിവസം നടന്ന ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.