Represetational image

12 വയസ്സുകാരനോട് ലൈംഗികാതിക്രമം; 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

ആ​റ്റി​ങ്ങ​ൽ: 12 വ​യ​സ്സു​കാ​ര​നോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ പ്ര​തി​ക്ക് വ്യ​ത്യ​സ്ത കു​റ്റ​ങ്ങ​ളി​ലാ​യി 20 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. വ​ഞ്ചി​യൂ​ർ ക​ട​വി​ള സ്വ​ദേ​ശി സ​ജി​യെ​യാ​ണ് (35) ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി പ്ര​ഭാ​ഷ് ലാ​ൽ ടി.​പി ശി​ക്ഷി​ച്ച​ത്.

2017 ലെ ​സ്കൂ​ൾ മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മി​ഠാ​യി കൊ​ടു​ത്ത് ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പ്ര​തി പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്നാ​ണ് ആ​രോ​പി​ക്ക​പ്പെ​ട്ട കു​റ്റം.

ഭ​യ​പ്പാ​ടി​ലാ​യ കു​ട്ടി ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ടും വി​വ​രം പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും കു​റ​ച്ച് ദി​വ​സ​ത്തി​നു​ശേ​ഷം കൂ​ട്ടു​കാ​ര​ൻ വ​ഴി മാ​താ​വ് അ​റി​യു​ക​യും തു​ട​ർ​ന്ന്‌ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. 35 വ​യ​സ്സു​കാ​ര​നാ​യ പ്ര​തി 12 വ​യ​സ്സു​കാ​ര​നെ​തി​രെ ന​ട​ത്തി​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ക​ഠി​ന​മാ​യ ശി​ക്ഷ ഏ​റ്റു​വാ​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു.

കു​ട്ടി​യോ​ട് പ്ര​തി കാ​ണി​ച്ച അ​തി​ക്ര​മ​ത്തി​ന്റെ കാ​ഠി​ന്യ​വും ഇ​ര​യു​ടെ പ്രാ​യ​വും ജീ​വി​ത അ​ന്ത​രീ​ക്ഷ​വും ക​ണ​ക്കാ​ക്കു​മ്പോ​ൾ കോ​ട​തി ഉ​ത്ത​ര​വാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക അ​പ​ര്യാ​പ്ത​മെ​ന്നു ക​ണ്ട് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കു​ന്ന​തി​ന്​ ഉ​ത്ത​ര​വി​ലൂ​ടെ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​യോ​ട് പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കു​റ്റ​ത്തി​ന് ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ വ​കു​പ്പ് പ്ര​കാ​ര​വും പോ​ക്സോ നി​യ​മ​ത്തി​ലെ വ​കു​പ്പ് പ്ര​കാ​ര​വും പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ ചു​മ​ത്ത​പ്പെ​ട്ട ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പ് പ്ര​കാ​രം 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ ശി​ക്ഷ​യും പ്ര​തി​ക്ക് കോ​ട​തി വി​ധി​ച്ചു.

പി​ഴ​യൊ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ക ന​ഷ്ട​പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ഇ​ര​ക്ക് ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വാ​യി. പി​ഴ ഒ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​വ​ർ​ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ഇ​ര പോ​ക്സോ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യ​പ്പെ​ട്ട വ​കു​പ്പ് പ്ര​കാ​രം ക​ഠി​ന​ത​ര​മാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​നാ​യെ​ന്ന​ത് തെ​ളി​യി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ പി​ഴ ശി​ക്ഷ​യും കൂ​ടി കോ​ട​തി വി​ധി​ച്ചു.

ഈ ​പി​ഴ തു​ക​യും ഒ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ക ന​ഷ്ട​പ​രി​ഹാ​രം എ​ന്ന നി​ല​യി​ൽ ഇ​ര​ക്ക്​ ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വാ​യി. പി​ഴ ഒ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​വ​ർ​ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ജ​യി​ലി​ൽ കി​ട​ന്ന റി​മാ​ൻ​ഡ് കാ​ലം ശി​ക്ഷ​യി​ൽ ഇ​ള​വു​ണ്ടെ​ന്നും കോ​ട​തി ഉ​ത്ത​ര​വാ​യി.

പ്ര​തി പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പ് പ്ര​കാ​ര​വു​മു​ള്ള കു​റ്റം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി വ്യ​ത്യ​സ്ത നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം ശി​ക്ഷ വി​ധി​ച്ചെ​ങ്കി​ലും കോ​ട​തി ര​ണ്ട് നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ൾ​ക്കു​മു​ള്ള ശി​ക്ഷ ഒ​രേ കാ​ലാ​വ​ധി​യി​ൽ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന് വി​ധി ന്യാ​യ​ത്തി​ലു​ണ്ട്.

2017ൽ ​ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​ൻ​സിം അ​ബ്ദു​ൽ സ​മ​ദ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​നി​ൽ​കു​മാ​ർ കു​റ്റ​പ​ത്രം ഹാ​ജ​രാ​ക്കി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ 14 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 19 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എം. ​മു​ഹ​സി​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - 12-year-old sexually assaulted-20 years rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.