representational image

ഏഴ്​ റോഡുകളുടെ നവീകരണത്തിന് 70 ലക്ഷം

ആ​റ്റി​ങ്ങ​ൽ: പാ​ർ​ല​മെൻറ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ്​ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. എ​ൻ.​ഡി.​ആ​ർ.​എ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ചി​റ​യി​ൻ​കീ​ഴ്, ന​ഗ​രൂ​ർ, നാ​വാ​യി​ക്കു​ളം, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റോ​ഡു​ക​ൾ​ക്കാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശാ​ർ​ക്ക​ര - പ​ണ്ട​ക​ശ്ശാ​ല റോ​ഡ്, വെ​ട്ടൂ​ർ - ചു​ന​ക്ക​ര റോ​ഡ്, ക​രി​ച്ചാ​റ പ​റ​മ്പി​ൽ റോ​ഡ്, കി​ഴു​വി​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ബ്ര​ഹ്മ​പു​രം - ശ​ങ്ക​ര നാ​രാ​യ​ണ​പു​രം റോ​ഡ്, ന​ഗ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൈ​ല​കീ​ഴ് - കൊ​ട്ടി​ള റോ​ഡ്, വി​ള​യി​ൽ​ക്ക​ട - ശ​ബ​രി​മ​ല​കു​ന്ന് - നെ​ടു​മ്പ​റ​മ്പ് റോ​ഡ്, നാ​വാ​യി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഊ​ന്ന​ൻ​പാ​റ - ഏ​തു​ക്കാ​ട് റോ​ഡ് എ​ന്നി​വ​ക്കാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. 10 ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പും ഉ​ദ്യോ​ഗ​സ്ഥ​രും റോ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തി തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്നു അ​ടൂ​ർ പ്ര​കാ​ശ് എം.​പി അ​റി​യി​ച്ചു.

Tags:    
News Summary - 70 lakhs for renovation of seven roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.