ആറ്റിങ്ങൽ: വാമനപുരം നദിയുടെ സമഗ്ര പുനരുജ്ജീവനത്തിനായി തയാറാക്കിയ 'നീര്‍ധാര' പദ്ധതിയുടെ ചിറയിന്‍കീഴ് മണ്ഡലത്തിലെ നേതൃതല കണ്‍വെന്‍ഷന്‍ ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 'തെളിനീരിനൊപ്പം തെളിനേരിനൊപ്പം' എന്ന ആപ്തവാക്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്നിന് ഒരു ലക്ഷം പേരെ അണിനിരത്തി വാമനപുരം നദീതീരത്ത് ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
ചിറയിന്‍കീഴ് മണ്ഡലത്തിലെ മുദാക്കല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, അഞ്ചുതെങ് ഗ്രാമപഞ്ചായത്തുകളാണ് നീര്‍ധാര പദ്ധതിയുടെ പ്രവര്‍ത്തനമേഖല.
പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെ മണ്ണ്-ജല സംരക്ഷണം, ചെക്ക് ഡാം നിര്‍മാണം, ജെട്ടികളുടെ നിര്‍മാണം, ഇക്കോ ടൂറിസം സാധ്യതകള്‍, കുടിവെള്ളപദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് നീര്‍ധാര സമഗ്ര പദ്ധതി. പദ്ധതി നടത്തിപ്പിനായി നവംബര്‍ 15നകം പഞ്ചായത്ത് സമിതികളും ഡിസംബര്‍ 20നകം പ്രാദേശിക സമിതികളും രൂപവത്കരിക്കാനും കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.