വീട് കയറി ആക്രമിച്ച കേസിലെ പ്ര​തി​ക​ൾ

വീട് കയറി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

ആറ്റിങ്ങൽ: വീട് കയറി ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മേൽ കടയ്ക്കാവൂർ പഴഞ്ചിറ വരമ്പിൽവീട്ടിൽ ജിഷ്ണു (32), പ്രാവുണ്ണി എന്ന വിഷ്ണു (34), കടയ്ക്കാവൂർ പള്ളിമുക്ക് കൊക്കിവിളവീട്ടിൽ രഞ്ജിത്ത് (32) എന്നിവരാണ് പിടിയിലായത്. കടയ്ക്കാവൂർ പള്ളിമുക്ക് പൊയ്കവിളവീട്ടിൽ വിക്രമനെയും കുടുംബത്തെയും ആക്രമിച്ച കേസിലാണ് അറസ്റ്റ്.

ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം. മാരകായുധങ്ങളുമായി ബൈക്കുകളിൽ എത്തിയ പ്രതികൾ വിക്രമന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ മർദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ വക്കത്ത് ബന്ധുവീട്ടിൽ കഴിയുകയായിരുന്നു.

െപാലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവിടെ നിന്ന് പിടിയിലായത്. പ്രതികൾ മറ്റ് നിരവധി ആക്രമണക്കേസുകളിലെ പ്രതികളും പഴഞ്ചിറ കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധ സംഘവും ആണെന്ന് െപാലീസ് പറഞ്ഞു. കടയ്ക്കാവൂർ എസ്.എച്ച്.ഒ വി. അജേഷ്, എസ്.ഐ എസ്.എസ്. ദീപു, ജി.എസ്.ഐ മണിലാൽ, ശ്രീകുമാർ, രാജീവ്, ജ്യോതിഷ് കുമാർ, സി.പി.ഒ മാരായ ബിനു, സുജിൻ, ഡാനി, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - accused arrested for house attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.