ആറ്റിങ്ങൽ: ബോംബെറിഞ്ഞ് അക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ് (25) ആണ് പിടിയിലായത്. കഴിഞ്ഞ 29ന് രാത്രി ഏഴിന് വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്കു മുന്നിലാണ് സംഭവം. വടക്കേവീട്ടിൽ വാടകക്ക് താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ വിപിൻകുമാറിനെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ വിജയനെയുമാണ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇരുമ്പുപൈപ്പ് കൊണ്ട് വീട്ടുടമയുടെ ബൈക്ക് അടിച്ചുതകർത്തു. കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ, സബ് ഇൻസ്പെക്ടർ സജിത്ത്.എസ്, എ.എസ്.ഐമാരായ ശ്രീകുമാർ, രാജീവ്, ജയപ്രസാദ്, എസ്.സി.പി.ഒ സിയാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.