ആറ്റിങ്ങൽ: നിരവധി കേസുകളിലെ പ്രതിയും ഗുണ്ടയുമായ കൊടുമൺ എം.എസ് ഭവനിൽ കൊച്ചൻ എന്ന ആകാശ് (23) പിടിയിലായി. കാപ്പ നിയമപ്രകാരമാണ് അറസ്റ്റ്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ ഏഴോളം കേസുകൾ നിലവിലുണ്ട്. കാപ്പ പ്രകാരം നടപടി സ്വീകരിക്കുന്നതിനായി റൂറൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും കരുതൽ തടങ്കലിലാക്കുന്നതിന് കലക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് പ്രതി ഒളിവിൽ പോയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സ്പെഷൽ ടീം രൂപവത്കരിച്ച് അന്വേഷിക്കവെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നിർദേശപ്രകാരം, ഐ.എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, എ.എസ്.ഐ രാധാകൃഷ്ണൻ, പൊലീസ് ഓഫിസർമാരായ ശരത്കുമാർ, ജയകുമാർ, നിധിൻ, റിയാസ്, ഷമീർ, രജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.