ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്കിൽ ഇടത് അടിത്തറ ഒരുക്കിയതും സി.പി.എമ്മിനെ വളർത്തിയതും ആനത്തലവട്ടമാണ്. ഈ മേഖലയിലെ സമര നായകനായാണ് വളർന്നുവന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം സി.പി.എമ്മിനൊപ്പം നിന്ന ആനന്ദൻ കയർ തൊഴിലാളികളുടെ നേതൃത്വം ഏറ്റെടുത്ത് പാർട്ടിയുടെ സ്വാധീനം വളർത്തി.
അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം കഴിഞ്ഞിറങ്ങുമ്പോൾ തൊഴിലാളി നേതാവിൽ നിന്നും പാർട്ടി നേതാവിലേക്ക് മാറിക്കഴിഞ്ഞിരുന്നു. നാടിന്റെ വികസന വിഷയങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ശക്തമായി നിലപാട് സീകരിച്ചു. സൗമ്യമായ പെരുമാറ്റം കൊണ്ട് അധികൃതരെയും എതിർ രാഷ്ട്രീയക്കാരെയും അദ്ഭുതപ്പെടുത്തിയിരുന്നു.
പിൽക്കാലത്ത് പാർട്ടിയുടെ പ്രാസംഗികനായി മാറി. തൊഴിലാളികളുടെ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ. ഏറ്റവുമവസാനം കെ.എസ്.ആർ.ടി.സി പ്രതിസന്ധി വിഷയത്തിലും നിലപാട് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.