പെരുങ്ങുഴി ഇടഞ്ഞുമൂലയില്‍ കെ-​റെയിൽ കല്ലിടൽ തടയാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ്​ ചെയ്ത്​ നീക്കുന്നു

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം: പെരുങ്ങുഴിയില്‍ സംഘർഷം

ആറ്റിങ്ങൽ: അഴൂര്‍ പഞ്ചായത്തില്‍ പെരുങ്ങുഴി ഇടഞ്ഞുമൂലയില്‍ സില്‍വര്‍ ലൈന്‍ സ്ഥലമെടുപ്പിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘർഷം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് കല്ലിടല്‍ നിർത്തിവെക്കേണ്ടിവന്ന പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു.

പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ തന്നെ പൊലീസ് തടഞ്ഞു. തുടർന്ന് സമരക്കാർ തറയിലിരുന്ന് മുദ്രാവാക്യം വിളിച്ചു. നടപടികള്‍ നിർത്തി വെച്ച ജീവനക്കാർ പൊലീസ് കാവലില്‍ പണി പുനരാരംഭിക്കാന്‍ ശ്രമിച്ചപ്പോൾ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടിയെത്തി പണി ഉപകരണങ്ങളും കോണ്‍ക്രീറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞു.

ഇതോടെ പൊലീസ് നടപടി ആരംഭിച്ചു. ജനക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. ശേഷം പൊലീസ് കാവലില്‍ കല്ലിടല്‍ പുനരാരംഭിച്ചു.

Tags:    
News Summary - Anti-Silver Line agitation: Conflict in Perunguzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.