ആറ്റിങ്ങൽ: റോഡ് ഷോകളും പൊതുസമ്മേളനങ്ങളുമായി ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ പ്രചാരണ രംഗം. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ പ്രചാരണത്തിനാണ് താരപ്രചാരകർ എത്തിയത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പര്യടനം നടത്തി. പ്രാദേശിക പൊതുയോഗങ്ങളും മുന്നണികൾ സംഘടിപ്പിക്കുന്നു. എൽ.ഡി.എഫ് കുടുംബയോഗങ്ങളും അയൽക്കൂട്ട യോഗങ്ങളും പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ വ്യാപകമാക്കി.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് വ്യാഴാഴ്ച തെലങ്കാന മുഖ്യമന്ത്രിക്കൊപ്പം പര്യടനത്തിലായിരുന്നു.
തീരദേശത്ത് ആവേശം സൃഷ്ടിച്ച റോഡ് ഷോ തുമ്പയിൽനിന്ന് ആരംഭിച്ച് മാമ്പള്ളിയിൽ അവസാനിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയി വ്യാഴാഴ്ച നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം നടത്തി. രാവിലെ എട്ടിന് വെമ്പായത്തുനിന്നാണ് പര്യടനം ആരംഭിച്ചത്. സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തേവലക്കാട്, മുക്കവല, മദപുരം, കൈതക്കാട്, ചീരാണിക്കര, തേക്കട, പൂവത്തൂർ, ചിറക്കാണി വഴി വേങ്കോട് സമാപിച്ചു. ഉച്ചവിശ്രമത്തിനുശേഷം സന്നഗറിൽനിന്ന് പര്യടനം പുനരാരംഭിച്ചു.
ഞെട്ട, പഴകുറ്റി, പുലിപ്പാറ, ഇരു മരം, പതിനാറാം കല്ല്, ചന്തവിള, മുക്കോലക്കൽ, വാളിക്കോട് വഴി തോട്ടുമുക്കിൽ സമാപിച്ചു. പതിവ് സ്വീകരണ സമ്മാനങ്ങൾക്ക് പുറമേ, ഭരണഘടന ആമുഖവും വ്യാഴാഴ്ചത്തെ സ്വീകരണ കേന്ദ്രങ്ങളിൽനിന്ന് ജോയിക്ക് ലഭിച്ചു. ഭരണഘടന ആമുഖം ലാമിനേറ്റ് ചെയ്തും ഫ്രെയിം ചെയ്തും നൽകിയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മണ്ഡലത്തിൽ പര്യടനം നടത്തി.
എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ വ്യാഴാഴ്ച വർക്കല, ആറ്റിങ്ങൽ നിയോജകമണ്ഡലം പരിധിയിൽ പര്യടനം നടത്തി. വ്യാഴാഴ്ച രാവിലെ ഏഴിന് നാവായിക്കുളം നൈനാംകോണത്തുനിന്ന് ആരംഭിച്ചു. നാവായിക്കുളം, മേനാപ്പാറ, പറകുന്ന്, മുത്താന, ഞെക്കാട്, ചാവടിമുക്ക്, നടയറ വഴിയിൽ സമാപിച്ചു. ഉച്ച വിശ്രമത്തിനുശേഷം ആറ്റിങ്ങൽ ടി.ബി ജങ്ഷൻ പാർക്കിൽനിന്ന് പുനരാരംഭിച്ചു. കൈരളി ജങ്ഷൻ, അവനവഞ്ചേരി, വലിയകുന്ന്, മാമം, കച്ചേരി നട, കൊട്ടിയോട്, ആലംകോട്, മേലാറ്റിങ്ങൽ, കുളമുട്ടം, കവലയൂർ, മണമ്പൂർ, പുത്തൻകോട് വഴി വലിയവിളയിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.