ആറ്റിങ്ങല്‍: കൊലക്കേസ് പ്രതിയെത്തേടിയുള്ള യാത്രക്കിടെ അപകടത്തിൽപെട്ട് മരിച്ച സഹപ്രവര്ത്തകന് ആദരവര്‍പ്പിച്ച് പൊലീസ്. ബാലുവിെൻറ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുനീഷ്ബാബുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സല്യൂട്ട് നൽകി.
പോത്തന്‍കോട് കൊലപാതകക്കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാനുള്ള യാത്രക്കിടെ വള്ളം മറിഞ്ഞ് അകത്തുമുറി കായലില്‍ മുങ്ങിമരിച്ച പൊലീസ് ഓഫിസർക്കാണ് ആറ്റിങ്ങല്‍ സബ്ഡിവിഷനിലെ പൊലീസ് സേന ആദരവര്‍പ്പിച്ചത്. തിരുവനന്തപുരം എസ്.എ.പി ബറ്റാലിയനിലെ കോൺസ്റ്റബിള്‍ ആലപ്പുഴ പുന്നപ്ര ആലിശ്ശേരി കാര്‍ത്തികവീട്ടില്‍ ബാലുവാണ് (27) ശനിയാഴ്ച ഉച്ചയോടെ മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹം ബാലുവിെൻറ ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കച്ചേരിനടയില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ്ബാബുവിെൻറ നേതൃത്വത്തില്‍ സബ്ഡിവിഷനിലെ ഇന്‍സ്പെക്ടര്‍മാരും പൊലീസുകാരും ചേര്‍ന്ന് ആദരവര്‍പ്പിച്ചു. മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചും സല്യൂട്ട് നൽകിയുമാണ് സേനാംഗങ്ങള്‍ സഹപ്രവര്ത്തകന് അന്തിമോപചാരമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.