ആറ്റിങ്ങൽ: ആറ്റിങ്ങൽ വില്ലേജ് ഓഫിസ് കെട്ടിടം അപകടാവസ്ഥയിൽ. സമീപത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു, കെട്ടിടത്തിന്‍റെ പലഭാഗങ്ങളും അടർന്നുവീഴുന്നു; ജീവനക്കാരും ഓഫിസിനെ ആശ്രയിക്കുന്നവരും ആശങ്കയിൽ. നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് സമീപത്താണ് ആറ്റിങ്ങൽ വില്ലേജ് ഓഫിസ് കെട്ടിടം.
ആറ്റിങ്ങൽ-അവനവഞ്ചേരി ഗ്രൂപ് വില്ലേജ് ആണ്. രണ്ട് വില്ലേജുകളുടെ ആസ്ഥാനത്ത് പ്രതിദിനം നൂറുകണക്കിന് ആൾക്കാർ വിവിധ ആവശ്യങ്ങൾക്ക് വരുന്നു. വില്ലേജ് ഓഫിസ് കെട്ടിടം ഏറെനാളായി അപകടാവസ്ഥയിലാണ്. പല ഭാഗത്തായി സീലിങ് അടർന്നുവീഴുന്നു. കെട്ടിടത്തിന് മൊത്തത്തിൽ ബലക്ഷയമുണ്ട്. എന്നാൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നുമില്ല.
തിനിടെ കഴിഞ്ഞ ദിവസം ഓഫിസ് വളപ്പിലെ കിണർ ഇടിഞ്ഞുതാണു. കിണറും സംരക്ഷണഭിത്തിയും ഉൾപ്പെടെ തകർന്ന് കിണറ്റിനുള്ളിൽ പതിച്ചു. ഈ സ്ഥലത്ത് മൊത്തത്തിലുള്ള ബലക്ഷയം ഇത് ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കിണറിന് തൊട്ടടുത്ത് തന്നെയാണ് ഓഫിസ് മന്ദിരം സ്ഥിതിചെയ്യുന്നത്. ഇതും കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.