ആറ്റിങ്ങൽ: കൗൺസിലിെൻറ കാലാവധി കഴിയാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ ബി.ജെ.പി കൗൺസിലർ രാജിവെച്ചു.
നഗരസഭ വട്ടവിള 19ാം വാർഡ് കൗൺസിലറായ ശ്രീദേവിയാണ് കൗൺസിലർ സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കഴിഞ്ഞദിവസം നഗരസഭ സെക്രട്ടറി എസ്. വിശ്വനാഥന് കൈമാറി രസീത് കൈപ്പറ്റിയിരുന്നു.
2015 ലെ തദ്ദേശസ്വയംഭരണ െതരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിനിധിയായാണ് ശ്രീദേവി മത്സരിച്ചതും ജയിച്ചതും. നിലവിലെ കൗൺസിലിന് 21 ദിവസം മാത്രം കാലാവധി ബാക്കിനിൽെക്കയാണ് ഇവർ കൗൺസിലർ സ്ഥാനം രാജിവച്ചത്.
സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കൗൺസിലർ രാജിവെച്ചത് ബി.ജെ.പി.യെ ഞെട്ടിച്ചു. ശ്രീദേവിയെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കിയതായി മണ്ഡലം പ്രസിഡൻറ് അറിയിച്ചു. ബി.ജെ.പിക്ക് ഉള്ളിലെ തർക്കവും സാമ്പത്തിക ഇടപാടുകളും ഉൾെപ്പടെയുള്ള പ്രശ്നങ്ങൾ രാജിക്ക് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.