ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ന്നു

ആറ്റിങ്ങലിൽ ബി.ജെ.പി- ഡി.വൈ.എഫ്.ഐ സംഘർഷം

ആ​റ്റി​ങ്ങ​ൽ: മൈ​ക്ക് അ​നു​മ​തി​യെ ചൊ​ല്ലി​യു​ള്ള പ്ര​തി​ഷേ​ധം ആ​റ്റി​ങ്ങ​ലി​ൽ ബി.​ജെ.​പി- ഡി.​വൈ.​എ​ഫ്.​ഐ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ശ​നി​യാ​ഴ്ച​യും സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച​ത്. വൈ​കു​ന്നേ​രം ബി.​ജെ.​പി ജ​ന​സ​ഭ യോ​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ യു​ടെ കൂ​ത്ത്പ​റ​മ്പ് ര​ക്ത​സ​ക്ഷി​ത്വ ദി​നാ​ച​ര​ണ​വും ന​ട​ന്നി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജ​ങ്ഷ​നു സ​മീ​പം ഡ​യ​റ്റ് സ്കൂ​ളി​നു മു​ൻ വ​ശ​ത്താ​ണ് ബി.​ജെ.​പി സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​രേ​ഷ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ ഭ​ര​ണ​പ​ക്ഷ​ത്തി​നും പൊ​ലീ​സി​നു​മെ​തി​രെ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ ര​ക്ത സാ​ക്ഷി​ത്വ യോ​ഗ സ്ഥ​ല​ത്ത് നി​ന്നെ​ത്തി​യ ഡി.​വൈ.​എ​ഫ്ഐ​ക്കാ​ർ ബി.​ജെ.​പി യോ​ഗ​ത്തി​ന്‍റെ ക​ച്ചേ​രി ജ​ങ്ഷ​നി​ലെ ബോ​ക്സ് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചു. അ​നു​വ​ദി​ച്ച സ​മ​യം ക​ഴി​ഞ്ഞു​വെ​ന്നും മൈ​ക്ക് ഓ​ഫ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​ർ സ​മ്മേ​ള​ന സ്ഥ​ല​ത്തെ​യ്ക്ക് പ്ര​ക​ട​ന​മാ​യി നീ​ങ്ങി. പൊ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞു. സു​രേ​ഷ് സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കെ പൊ​ലീ​സ് മൈ​ക്ക് ഓ​ഫ് ചെ​യ്തു.

ബി.​ജെ.​പി​ക്കാ​ർ വീ​ണ്ടും മൈ​ക്ക് ഓ​ൺ ചെ​യ്തു. ഇ​ത് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി. പൊ​ലീ​സ് വീ​ണ്ടും മൈ​ക്ക് ഓ​ഫ് ചെ​യ്യി​ച്ചു. ഇ​തി​നെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷം വീ​ണ്ടും രൂ​ക്ഷ​മാ​യി. ഇ​തോ​ടെ യോ​ഗം അ​വ​സാ​നി​പ്പി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ലി​യ തോ​തി​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച സ്റ്റേ​ജി​നെ ചൊ​ല്ലി ബി.​ജെ.​പി-​ഡി.​വൈ.​എ​ഫ്.​ഐ സം​ഘ​ർ​ഷം ഉ​ണ്ടാ​വു​ക​യും ബി.​ജെ.​പി രാ​ത്രി വൈ​കി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ഇ​രു വി​ഭാ​ഗ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി.​ജെ.​പി​ക്ക് ഡ​യ​റ്റി​ന് മു​ൻ വ​ശ​ത്തും, ഡി.​വൈ.​എ​ഫ്.​ഐ​ക്ക് ഡ​യ​റ്റി​നു പി​ന്നി​ലെ റോ​ഡി​ലും സ​മ്മേ​ള​നം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ക​ച്ചേ​രി ജ​ങ്ഷ​ൻ ഇ​രു കൂ​ട്ട​ർ​ക്കും നി​ഷേ​ധി​ച്ചു. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ക​ച്ചേ​രി ജ​ങ​അ​ഷ​നി​ൽ ബോ​ക്സ് സ്ഥാ​പി​ച്ചു പ്ര​സം​ഗം കേ​ൾ​പ്പി​ച്ചു. പൊ​ലീ​സ് നി​ർ​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി ബോ​ക്സ് സ്ഥാ​പി​ച്ച​ത് ചൂ​ണ്ടി കാ​ട്ടി​യാ​ണ് ആ​ദ്യം ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​ഷേ​ധി​ച്ച​ത്. തു​ട​ർ​ന്നാ​ണ് മൈ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ അ​നു​വ​ദി​ച്ച സ​മ​യം അ​ധി​ക​രി​ച്ചു എ​ന്നാ​രോ​പി​ച്ച് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.  

സ്റ്റേഷനുള്ളിൽ ബി.ജെ.പിയുടെ സമരം; കേസെടുക്കാതെ പൊലീസ്

ആ​റ്റി​ങ്ങ​ല്‍: സ്റ്റേ​ഷ​നു​ള്ളി​ൽ ബി.​ജെ.​പി​യു​ടെ സ​മ​രം ന​ട​ത്തി​യി​ട്ടും കേ​സെ​ടു​ക്കാ​തെ ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ ഇ​രു​പ​തോ​ളം ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.ക​ച്ചേ​രി ജ​ങ്ഷ​നി​ൽ ബി.​ജെ.​പി പ​രി​പാ​ടി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് ഡി.​വൈ.​എ​ഫ്.​ഐ അ​വ​രു​ടെ പ​രി​പാ​ടി​ക്ക് സ്റ്റേ​ജ് കെ​ട്ടി​യി​രു​ന്നു.

ത​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചു ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ സ്ഥ​ല​ത്ത് മ​റ്റൊ​രാ​ൾ സ്റ്റേ​ജ് കെ​ട്ടി​യ​ത് ഒ​ഴി​പ്പി​ക്ക​ണം എ​ന്ന് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​നോ​ട് ആ​വ​ശ്യ​പെ​ട്ടു. പൊ​തു​സ്ഥ​ല​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​യ​തി​നാ​ൽ പൊ​ലീ​സ് നി​സ്സ​ഹാ​യാ​വ​സ്ഥ പ്ര​ക​ടി​പ്പി​ച്ചു. ഇ​തേ​ത്തു​ട​ര്‍ന്ന് ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ സ്‌​റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ച്ചു. രാ​ത്രി പ​ത്തോ​ടെ​യാ​ണ് സ​മ​രം തു​ട​ങ്ങി​യ​ത്. സം​ഘ​ടി​ച്ചെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സി​നോ​ട് ത​ർ​ക്കി​ച്ചു.

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ആ​റ്റി​ങ്ങ​ലി​ലെ പൊ​ലീ​സ് സ​ബ് ഡി​വി​ഷ​ൻ ആ​സ്ഥാ​ന​ത്തി​നു​ള്ളി​ൽ സ​മ​രം ന​ട​ക്കു​ന്ന​ത്. ദീ​ർ​ഘ​നേ​രം ന​ട​ന്ന കു​ത്തി​യി​രി​പ്പ് സ​മ​ര​ത്തി​ൽ ഒ​രി​ക്ക​ൽ പോ​ലും സ​മ​ര​ക്കാ​രെ നീ​ക്കു​വാ​ൻ പൊ​ലീ​സ് ശ്ര​മി​ച്ചി​ല്ല. സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി സ​മ​രം ന​ട​ത്തി​യി​ട്ടും കേ​സെ​ടു​ക്കാ​ത്ത​ത് മ​റ്റു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​രെ​യും ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ക​ട​ന്നു​ള്ള ധ​ർ​ണ​ക​ൾ​ക്ക് ത​ന്നെ മു​ൻ കാ​ല​ങ്ങ​ളി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ന​രേ​ന്ദ്ര​മോ​ദി സ​ര്‍ക്കാ​രി​ന്റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ജ​ന​സ​ഭ ന​ട​ത്താ​ന്‍ സ്റ്റേ​ജ് കെ​ട്ടാ​നാ​ണ് ബി.​ജെ.​പി എ​ത്തി​യ​ത്. കൂ​ത്തു​പ​റ​മ്പ് ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഡി.​വൈ.​എ​ഫ്.​ഐ വേ​ദി നി​ര്‍മ്മി​ച്ച​ത്. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​രു ക​ക്ഷി​ക​ളും ക​ച്ചേ​രി ന​ട​യി​ൽ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത് പൊ​ലീ​സ് വി​ല​ക്കി. രാ​ഷ്ട്രീ​യ സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​ത്തി​ൽ രാ​ത്രി കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു.

Tags:    
News Summary - BJP-DYFI conflict in Attingal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.