ആറ്റിങ്ങൽ: കടുവയിൽപള്ളി-മാമം ബൈപാസിൽ തൊപ്പിച്ചന്ത മേഖലയിലെ റോഡ് കടന്ന് പോകുന്നയിടങ്ങളിലെ വീട്ടുകാരുടെ ആശങ്കകൾ അടിയന്തരമായി പരിഹരിക്കുമെന്ന് അടൂർ പ്രകാശ് എം.പി. സ്ഥലം സന്ദർശിച്ച് നാട്ടുകാരുടെ പരാതികൾ കേട്ട ശേഷമാണ് എം.പി പ്രതികരിച്ചത്. ബൈപാസിന് ഏറ്റെടുത്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്തപ്പോൾ ആ മേഖലയിലെ വീടുകൾ വലിയ ഉയരത്തിലായി.
ഇതിനു പുറമേ വീടുകൾക്ക് സമീപത്തുനിന്ന് മണ്ണിടിച്ചിലും തുടങ്ങി. മഴ വ്യാപകമാകുന്നതോടെ മണ്ണിടിച്ചിൽ കൂടുമെന്നും നാട്ടുകാർ സ്ഥലം സന്ദർശിച്ച അടൂർ പ്രകാശ് എം.പിയോട് പറഞ്ഞു. ബൈപാസ് നിർമാണ മേഖലയിലെ നാട്ടുകാരുടെ പ്രശ്നങ്ങൾ നേരിൽ കണ്ടു. ഇനി നാഷനൽ ഹൈവേയുടെ പ്രോജക്ട് ഡയറക്ടറുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് എം.പി നാട്ടുകാർക്ക് ഉറപ്പ് നൽകി. കോൺഗ്രസ് നേതാവ് എം.എച്ച്. അഷ്റഫ് എം.പിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.