ആറ്റിങ്ങൽ: ചിറയിൻകീഴിൽ കഞ്ചാവ് വേട്ടക്കിടെ വധക്കേസ് പ്രതികൾ ഉൾപ്പെടുന്ന ഗുണ്ടാസംഘം അറസ്റ്റിൽ. അഴൂർ പെരുങ്ങുഴി നാലുമുക്കിന് സമീപം വിശാഖ് വീട്ടിൽ ശബരി എന്ന ശബരീനാഥ് (42), വിളവൂർക്കൽ വില്ലേജിൽ ആൽത്തറ സി.എസ്.ഐ ചർച്ചിന് സമീപം സോഫിൻ നിവാസിൽ സോഫിൻ (28), കരകുളം കുളത്തുകാൽ പള്ളിയൻകോണം അനീഷ് നിവാസിൽ അനീഷ് (31), കരമന ആറന്നൂർ വിളയിൽ പറമ്പിൽ വീട്ടിൽനിന്ന് ഉള്ളൂർ എയിം പ്ലാസയിൽ താമസിക്കുന്ന വിപിൻ (28) എന്നിവരാണ് അറസ്റ്റിലായത്.
11 കിലോയോളം കഞ്ചാവും കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറും പിടിച്ചെടുത്തു. പിടിയിലായ സംഘത്തിലെ പ്രധാനി ശബരി കൊലപാതകം, കഞ്ചാവ് കടത്ത്, അടിപിടി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊലപാതക കേസിൽ ജാമ്യത്തിലിരിക്കെ നാലുവർഷം മുമ്പ് അമരവിളയിൽ വെച്ച് കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായിരുന്നു. ഇയാൾക്ക് നൽകാൻ കഞ്ചാവ് എത്തിച്ച തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശികളായ രണ്ടംഗ സംഘത്തെ പന്ത്രണ്ട് കിലോ കഞ്ചാവുമായി മൂന്നാഴ്ച മുമ്പ് പെരുങ്ങുഴിയിൽവെച്ച് പൊലീസ് പിടികൂടിയിരുന്നു. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപുള്ളിയാണ് സോഫിൻ. മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബോംബ് എറിഞ്ഞതുൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. കിലോക്ക് അയ്യായിരം രൂപക്ക് തമിഴ്നാട്ടിലെ ഉസ്ലംപെട്ടിയിൽനിന്നും കമ്പത്തുനിന്നും വാങ്ങുന്ന കഞ്ചാവ് നാൽപതിനായിരം രൂപക്കാണ് ഇവർ ചില്ലറ വിൽപന നടത്തിയിരുന്നത്. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇവരിൽനിന്ന് പിടികൂടിയത്.
സ്കൂളുകളും കോളജുകളും തുറക്കുന്നതിന് മുന്നോടിയായി ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ നിർദേശപ്രകാരം റൂറൽ ജില്ല പൊലീസ് മേധാവി പി.കെ. മധുവിെൻറ നേതൃത്വത്തിൽ തുടർച്ചയായി നടന്നുവരുന്ന നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. ചിറയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ജി.ബി. മുകേഷിെൻറ നേതൃത്വത്തിൽ എ.എസ്.ഐ ഷജീർ, നവാസ്, സുനിൽ സി.പി.ഒ അരുൺ, അനസ്, റൂറൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം. ഫിറോസ് ഖാൻ, എ.എസ്.ഐ ബി. ദിലീപ്, ആർ. ബിജുകുമാർ, സി.പി.ഒമാരായ അനൂപ്, ഷിജു, സുനിൽ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.