ആറ്റിങ്ങൽ: കുറിയർ സർവിസ് സെന്ററിന്റെ മറവിൽ നടന്ന കഞ്ചാവ് കച്ചവടം എക്സൈസ് പിടിച്ചു. സെന്റർ നടത്തിപ്പുകാരൻ ആലംകോട് വഞ്ചിയൂർ വൈദ്യശാലമുക്ക് പണയിൽ വീട്ടിൽ ധീരജിനെ (25) അറസ്റ്റ് ചെയ്തു. ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വഞ്ചിയൂർ ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ വൈദ്യശാലമുക്കിലെ സ്വകാര്യ കുറിയർ സർവിസ് സ്ഥാപനത്തിൽ അനധികൃത കഞ്ചാവ് വിൽപന നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്.
ഇവിടെനിന്ന് വിൽപനക്കായി സൂക്ഷിച്ച 5.250 കിലോ കഞ്ചാവും വിപണനത്തിനുപയോഗിച്ച സ്കൂട്ടറും ഒരു വെയിങ് മെഷീനും രണ്ടു സ്മാർട്ട് ഫോണും കണ്ടെടുത്തു. പ്രിവന്റിവ് ഓഫിസർമാരായ ദീപക്, അശോക് കുമാർ, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിരുദ്ധൻ, രാധാകൃഷ്ണപിള്ള, ഗിരീഷ് കുമാർ, വൈശാഖ്, ഡ്രൈവർ ബിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.