ആറ്റിങ്ങൽ: നിയമപാലനം നേരിട്ടറിയാൻ കുരുന്നുകൾ പൊലീസ് സ്റ്റേഷനിൽ. കടയ്ക്കാവൂർ എസ്.ആർ.വി എൽ.പി.എസിലെ ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളാണ് പൊലീസ് സ്റ്റേഷൻ കാണാൻ കടയ്ക്കാവൂർ സ്റ്റേഷനിൽ എത്തിയത്.
സ്റ്റേഷനിലെത്തിയ കുട്ടികളെ എസ്.എച്ച്.ഒ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. കടക്കാവൂർ ജനമൈത്രി പൊലീസ് നടപ്പാക്കിവരുന്ന 'പൊലീസിനൊപ്പം കുട്ടികളുടെ ഒരു ദിനം'എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടിക്കൂട്ടം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചത്. കുട്ടികൾക്ക് സ്റ്റേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു മനസ്സിലാക്കി നൽകി.
കടക്കാവൂർ എസ്.എച്ച്.ഒ അജേഷ് വി, എസ്.ഐ ദീപു, ജനമൈത്രി ബീറ്റ് ഓഫിസർ ജയപ്രസാദ്, പി.ആർ.ഒ ഷാഫി, എസ്.സി.പി.ഒ ജ്യോതിഷ് കുമാർ, ഗിരീഷ്, എന്നിവർ ചേർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. സ്കൂൾ മാനേജർ ശ്രീലേഖ അധ്യാപകരായ മഞ്ജു സിമി, രശ്മി തുടങ്ങിയവർ നേതൃത്വം നൽകി. മധുരം നൽകിയാണ് കുട്ടികളെ സ്റ്റേഷനിൽനിന്ന് യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.