ആറ്റിങ്ങൽ: മംഗലപുരം ഗ്രാമപഞ്ചായത്ത് നവകേരളം കാമ്പയിന്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. ലൈല അധ്യക്ഷത വഹിച്ചു. മാലിന്യനിർമാർജന രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽനിന്നായി 150ൽ പരം കുട്ടികൾ പങ്കെടുത്തു.
ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ച് കുട്ടികൾ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. പാട്ടത്തിൽ സ്കൂൾ കുട്ടികൾ നാടകം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, ക്ഷേമകാര്യ ചെയർമാൻ സുനിൽ എ.എസ്, അംഗങ്ങളായ അരുൺ, എ.കെ. കരുണാകരൻ, മീന അനിൽ, എസ്. കവിത, ബിന്ദു ബാബു, ശ്രീലത എസ്, ബിനി ജെ, സെക്രട്ടറി ശ്യാംകുമാരൻ ആർ, അസിസ്റ്റന്റ് സെക്രട്ടറി ജിനീഷ് ആർ.വി. രാജ്, ആസൂത്രണസമിതി ചെയർമാൻ വേണുനാഥ്, സംഗീത തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.