ആറ്റിങ്ങൽ: ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകളും ഇ- ഓഫിസ് സംവിധാനത്തിലേക്ക് മാറുന്നു. ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ 13 വില്ലേജ് ഓഫിസുകളില്‍ ആണ് ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നത്.
എം.എൽ.എ മുൻകൈയെടുത്ത് ആണ് പദ്ധതി നടപ്പാക്കുന്നത്. സംവിധാനം നടപ്പാക്കാന്‍ 12,72,625 രൂപ എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചു. വിവിധ വില്ലേജ് ഓഫിസുകളിലെ അവശ്യങ്ങള്‍ക്കായി 17 ലാപ്‌ടോപ്, 13 പ്രിന്റര്‍ ആന്‍ സ്‌കാനര്‍ എന്നിവയാണ് സ്ഥാപിക്കുന്നത്. കെല്‍ട്രോണ്‍ മുഖേന സ്ഥാപിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്.
വിവിധ വില്ലേജ് ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനാണ് പദ്ധതി കൊണ്ടുവരുന്നത് എന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.