ആറ്റിങ്ങൽ: മാർക്കറ്റിങ് സംവിധാനം പാളുന്നു, നാളികേര കോർപറേഷന്റെ മാമത്തെ എണ്ണയാട്ടുശാലയിൽ ഒന്നേകാൽ ലക്ഷം ലിറ്റർ വെളിച്ചണ്ണ കെട്ടിക്കിടക്കുന്നു. ഇതോടെ സ്ഥാപനം തൊഴിൽ സാമ്പത്തിക പ്രതിസന്ധിയിലായി. രണ്ട് ടാങ്കിലായുള്ള 1.25 ലക്ഷം ലിറ്റർ എണ്ണക്ക് രണ്ട് കോടിയിലധികം രൂപ വില വരും. കഴിഞ്ഞ ഡിസംബറിൽ പാലക്കാടുനിന്ന് എത്തിച്ച 20 ലോഡ് കൊപ്ര സംസ്കരിച്ചതാണിത്. രണ്ട് തവണ ഫിൽറ്റർ ചെയ്ത ശുദ്ധമായ വെളിച്ചെണ്ണ പാക്കറ്റിലാക്കി ലിറ്ററിന് 160 രൂപക്കും ബോട്ടിലിൽ നിറച്ചത് 180 രൂപക്കുമാണ് കേന്ദ്രത്തിനുമുന്നിലെ വിൽപന കേന്ദ്രം വഴി വിറ്റുവരുന്നത്. ഇതുവഴി ലഭിക്കുന്ന അഞ്ച് ലക്ഷത്തോളം രൂപയാണ് ഇവിടത്തെ ഏക വരുമാനവും. ഇതിനിടെയാണ് വെളിച്ചണ്ണ കെട്ടിക്കിടന്ന് നാളികേര വികസന കേന്ദ്രം കടുത്ത പ്രതിസന്ധി നേരിടുന്നത്.
ഇവിടെയുള്ള 20 ജീവനക്കാരിൽ മിക്കവരും താൽക്കാലികക്കാരാണ്. ഇവർക്ക് എന്നും ജോലിയുമില്ല. ഒരു ലക്ഷം ലിറ്റർ വീതം വെളിച്ചണ്ണ സംഭരിക്കാൻ ശേഷിയുള്ള മൂന്ന് സംഭരണികളിൽ രണ്ടെണ്ണത്തിലാണ് വെളിച്ചണ്ണ സംഭരിച്ചിരിക്കുന്നത്. ഇൗ വെളിച്ചെണ്ണ ഏറ്റെടുക്കാൻ കേരഫെഡ് നീക്കം നടത്തിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. വെളിച്ചണ്ണ കെട്ടിക്കിടക്കുന്നതുമൂലം ഗോഡൗണിലുള്ള ബാക്കി കൊപ്ര സംസ്കരിക്കാനും കഴിയുന്നില്ല. അതോടെ ഇവിടെയുള്ള കരാർതൊഴിലാളികളുടെ ജോലിയും മുടങ്ങി. മാസത്തിൽ പത്ത് ദിവസം പോലും ഇവർക്ക് ജോലിയില്ല.
അതേസമയം ഡിസംബറിൽ പാലക്കാടുനിന്ന് കൊണ്ടുവന്ന കൊപ്ര ഗുണനിലവാരമില്ലാത്തതാെണന്ന് കൊപ്ര ഇറക്കിയ തൊഴിലാളികൾ പറഞ്ഞു. എന്നാൽ ഇത് നിഷേധിച്ച സംസ്കരണകേന്ദ്രം മാനേജർ കൊപ്രയും വെളിെച്ചണ്ണയും കേന്ദ്രത്തിെന്റ ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.