ആറ്റിങ്ങൽ: കലക്ടറുടെ അദാലത്തിൽ വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡുമായി ബന്ധപ്പെട്ട് പരാതി പ്രളയം. ആറ്റിങ്ങലിൽ നടത്തിയ അദാലത്തിലാണ് ജനങ്ങളുടെ ആശങ്ക വ്യക്തമാക്കുന്ന രീതിയിൽ പരാതികളുണ്ടായത്. ചിറയിന്‍കീഴ് താലൂക്കില്‍ 320 പരാതികളാണ് ആകെ ലഭിച്ചത്. ഇതിൽ 52 അപേക്ഷകൾ വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡുമായി ബന്ധപ്പെട്ടാണ്.
ലഭിച്ച 320 പരാതികളിൽ 109 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടിയന്തരമായി തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്കി. 18 പേര്‍ക്ക് റേഷന്‍ കാര്‍ഡുകളും 10 പേര്‍ക്ക് അവകാശ സര്‍ട്ടിഫിക്കറ്റുകളും നാല് തരംമാറ്റം ഉത്തരവുകളും 18 എല്‍.ആര്.എം ഉത്തരവുകളും ഉള്‍പ്പെടെ 50 രേഖകള്‍ പരിപാടിയില്‍ കലക്ടര്‍ വിതരണം ചെയ്തു. വിഴിഞ്ഞം-നാവായിക്കുളം റിങ് റോഡുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഇവരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
പട്ടയവുമായി ബന്ധപ്പെട്ട പരാതികളും മറ്റ് പരാതികളും താലൂക്ക്, സപ്ലൈ ഓഫിസ്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങിയ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി. ആറ്റിങ്ങല്‍ സണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ കലക്ടർ ജേറോമിക് ജോർജ്, ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി.സി, തഹസില്‍ദാര്‍ വേണു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.