പോത്തൻകോട്: കസ്റ്റഡിയിലെടുത്ത സ്കൂട്ടർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ എത്തി ബഹളം വെച്ചു. തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. മുൻ ഇന്ത്യൻ പ്രസിഡന്റിന്റെ ശാന്തിഗിരിയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് പൊലീസ് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. അരിയോട്ടുകോണത്ത് പൊലീസിനെ കണ്ട രണ്ടുപേരിൽ ഒരാൾ ഓടി. ഓടിയത് നിരവധി കേസുകളിൽ പ്രതിയായ പേരുത്തല സ്വദേശിയായ അമ്പാടിയാണെന്ന് പൊലീസ് പറഞ്ഞു.
പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ മാത്രം നാല് കേസുകളാണ് അമ്പാടിക്കുള്ളത്. അമ്പാടിക്കെതിരെ പോത്തൻകോട് പൊലീസ് കാപ്പ നടപടിക്ക് ശിപാർശ ചെയ്തിട്ടുള്ളതാണ്. മറ്റൊരാളെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ സംശയം തോന്നിയതിനാൽ സ്കൂട്ടർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് സ്കൂട്ടറിന്റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു. തുടർന്നായിരുന്നു അർധരാത്രി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി ബഹളം വെക്കുകയും പൊലീസിനെ തെറി വിളിക്കുകയും ചെയ്തു. എന്നാൽ, വാഹനം വിട്ടുതരാൻ കഴിയില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നു. തുടർന്ന് കേരള പൊലീസ് ആക്ട് 117 ഇ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ശരിയായ രേഖകൾ ഹാജരാക്കിയാൽ വാഹനം വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.