ആറ്റിങ്ങൽ: ചതുപ്പിൽ താഴ്ന്ന പശുവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മുടപുരം ക്ഷേത്രത്തിനു സമീപം കൊടിക്കകത്തു വീട്ടിൽ അമൽജിത്ത് എന്നയാളുടെ ഗർഭിണിയായ പശുവാണ് ചളിയിൽ പുതഞ്ഞത്.
വയലിൽ മേയാൻ കെട്ടിയതായിരുന്നു. ചളിയിൽ പുതഞ്ഞു തിരിച്ചുകയറാൻ കഴിയാത്ത അവസ്ഥയിലായി. തുടർന്ന്, നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
അവർ എത്തി ചളിയിൽ താഴ്ന്ന പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ആറ്റിങ്ങൽ ഫയർ അസി. സ്റ്റേഷൻ ഓഫിസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ മുകുന്ദൻ, അനിഷ്, മനു.വി.നായർ, ബിനു, സജീം, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.