ആറ്റിങ്ങല്‍: മോഷണക്കേസ് അന്വേഷണത്തിനിടെ കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയില്‍. ആറ്റിങ്ങല്‍ അവനവഞ്ചേരി കട്ടയില്‍കോണം ആര്.എസ് നിവാസില്‍ കണ്ണപ്പന് രതീഷ് എന്ന രതീഷും (34), ഇയാളുടെ കൂട്ടാളി വാമനപുരം പേടികുളം ഊട്ടുകുളങ്ങര ലക്ഷംവീട്ടില്‍ മത്തായി എന്ന ബാബുവുമാണ് (59) അറസ്റ്റിലായത്.
കഴിഞ്ഞദിവസം നഗരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വഞ്ചിയൂർ ആര്യാഭവനില്‍ രാജേന്ദ്രെൻറ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലാണ് പ്രതികള്‍ പിടിയിലായത്. പട്ടാപ്പകൽ ഇവിടെനിന്ന് കവർന്ന സ്വർണാഭരണങ്ങളും പണവും അടിവസ്ത്രത്തിലും ഇരുചക്രവാഹനത്തിലും ഒളിപ്പിച്ച നിലയിലാണ് പിടികൂടിയത്.
വീട്ടുകാർ രാവിലെ ഒമ്പതിന് ബന്ധുവീട്ടിലെ ചടങ്ങിൽ പെങ്കടുക്കാൻ പോയി ഉച്ചക്ക് മുമ്പ് തിരിച്ചെത്തുന്നതിനിടെയായിരുന്നു മോഷണം. അവനവഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോഷ്ടാവ് പണയംവെച്ച സ്വർണം പൊലീസ് കണ്ടെടുത്തു. ഇതോടെ മോഷണംപോയ പതിനേഴരപ്പവന്‍ സ്വർണവും അമ്പതിനായിരം രൂപയും വീണ്ടെടുക്കാനായി. ഇരുചക്രവാഹനത്തില്‍ കറങ്ങി അടുത്ത മോഷണപദ്ധതി തയാറാക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്.
കിളിമാനൂര്‍ ബാര്‍ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് രതീഷ്. കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കവലയൂരില്‍ രമേശനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ ഇയാളെ പൊലീസ് െതരഞ്ഞുവരുകയായിരുന്നു.
കഴിഞ്ഞമാസം ആറ്റിങ്ങല്‍ പൊയ്കമുക്കില്‍ രമ്യ മനോജിെൻറ വീട്ടിൽനിന്ന് സ്വർണവും പണവും കവര്‍ന്നതും നഗരൂര്‍ പൊയ്കക്കടയില്‍ പ്രവാസിയായ ചന്ദ്രഭാനുവിെൻറ വീട്ടിൽ മോഷണം നടത്തിയതും ഉള്‍പ്പെടെ ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, നഗരൂര്‍ സ്റ്റേഷന് പരിധികളില്‍ നടന്ന നിരവധി കേസുകൾ രതീഷിനെതിരെയുണ്ട്. പിടിയിലായാലും മോഷണമുതലുകള്‍ തിരികെ നല്‍കാതെ പരസ്പരവിരുദ്ധമായ മൊഴി നൽകി പൊലീസിനെ വട്ടംചുറ്റിക്കലായിരുന്നു ഇയാളുടെ ശൈലി. ബാബുവും നിരവധി കേസുകളിൽ പ്രതിയാണ്. മോഷ്ടിച്ച സ്വർണാഭരണങ്ങള്‍ പണയം വെക്കുന്നതും വിൽക്കുന്നതും ബാബുവിെൻറ നേതൃത്വത്തില്‍ ആയിരുന്നു.
റൂറല്‍ ജില്ല പൊലീസ് മേധാവി ബി. അശോകെൻറ നിർദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ്, നഗരൂര്‍ എസ്.െഎ എം. സഹില്‍, ആറ്റിങ്ങല്‍ എസ്.െഎ എസ്. സനൂജ് പ്രത്യേക അന്വേഷണസംഘത്തിലെ എസ്.െഎ ഫിറോസ്ഖാന്, എ.എസ്.ഐമാരായ ബി. ദിലീപ്, ആര്. ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.