ആറ്റിങ്ങൽ: എസ്.ഡി.പി.ഐ കുളമുട്ടം ബ്രാഞ്ച് സെക്രട്ടറി സുധീറിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ.
കുളമുട്ടം സ്വദേശി ഗിരീഷ് (40), ആറ്റിങ്ങൽ വെള്ളൂർക്കോണം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിഷ്ണു (27), മണമ്പൂർ മടവിളകം ക്ഷേത്രത്തിൽ താമസിക്കുന്ന ഉണ്ണി എന്ന ജയിംസ് (30), ആലംകോട് ചെഞ്ചേരി കോണത്ത് താമസിക്കുന്ന അരുൺകുമാർ (33), കല്ലറ ഗവ. എച്ച്.എസ്.എസിന് സമീപം താമസിക്കുന്ന വിഷ്ണു (28) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം രാവിലെ 11ന് മണമ്പൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽവെച്ചാണ് സംഭവം. ബി.എം.ഡബ്ല്യു കാറിലെത്തിയ സംഘം സുധീറിനെ പിടിച്ചുകയറ്റി കൊണ്ടുപോയി മർദിക്കുകയായിരുന്നു. ആക്രമണം നടന്ന ഉടൻ കാർ പിന്തുടർന്ന് സാഹസികമായി കടയ്ക്കാവൂർ പൊലീസ് പ്രതികളെ പിടികൂടി.
കാർ കസ്റ്റഡിയിലെടുത്തു. ഗിരീഷ് കൊലപാതക കേസിൽ പ്രതിയാണ്. ബാക്കിയുള്ള പ്രതികൾ കഞ്ചാവ് കേസിലും നിരവധി അടിപിടി കേസുകളിലും പ്രതികളാെണന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.