ആറ്റിങ്ങൽ: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ അറസ്റ്റിൽ. ആറ്റിങ്ങൽ മാമം പന്തലക്കോട് പാറക്കാട്ടിൽ വീട്ടിൽ ശ്രീകാന്ത് (48) ആണ് അറസ്റ്റിലായത്. വണ്ടർ ബോയ്സ് സിനിമയുടെ സംവിധായകനാണ്. മൂന്നു വർഷം മുമ്പ് നടന്ന പീഡനം ഇപ്പോഴാണ് പുറത്തറിയുന്നത്. പെൺകുട്ടിയെ 16 കാരൻ ശല്യം ചെയ്യുന്നത് സംബന്ധിച്ച് മാതാവ് ആറ്റിങ്ങൽ പൊലീസിൽ നൽകിയ പരാതിയാണ് വിവരം പുറത്തുവരാൻ കാരണമായത്.
പതിനാറുകാരനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇവർ തമ്മിൽ അടുപ്പമാണെന്നും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും അറിയുന്നത്. പ്രായപൂർത്തിയാകാത്തതിനാൽ പതിനാറുകാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
പെൺകുട്ടിയുമായി വനിതാ പൊലീസ് നടത്തിയ സംസാരത്തിലാണ് സംവിധാകനായ ശ്രീകാന്ത് പീഡിപ്പിച്ച വിവരം അറിയുന്നത്. ശ്രീകാന്തും പെൺകുട്ടിയുടെ അമ്മയും സുഹൃത്തുക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.